വെന്പായം: ഫേസ്ബുക്കിൽ അശ്ലീല ഫോട്ടോ ഇട്ട് അപമാനിച്ചതായി പരാതി. വെന്പായം സ്വദേശിനിയായ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് ഫ്രണ്ടായ കിളിമാനൂർ സ്വദേശിയായ ഹരീഷിനെതിരെയാണ് പരാതി. പെണ്‍കുട്ടിയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും അത് നിരസിക്കുകയായിരുന്നു.
ഇതിൽ രോഷാകുലനായ ഹരീഷ് ഫോട്ടോ മോർഫ് ചെയ്ത് ഫോണ്‍ നന്പർ വച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നിരവധിയാളുകൾ ഫോണ്‍ ചെയ്യുകയും ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.