ഇസ്ലാമാബാദ്: എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളെയും മൊബൈൽ ഫോണ് നന്പരുമായി ബന്ധിപ്പിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഫേസ്ബുക്ക് തള്ളി. പാക് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
മൊബൈൽ ഫോണ് നന്പരുകൾക്കു പകരം ഇ മെയ്ൽ അക്കൗണ്ടുകളെ ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന മറുപടിയാണ് ഫേസ്ബുക്കിൽനിന്നു ലഭിച്ചതെന്നും പാക്കിസ്ഥാൻ വാർത്ത വിതരണ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു വെളിപ്പെടുത്തി.
വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനായി അക്കൗണ്ടുകൾ മൊബൈൽ നന്പരുമായി ബന്ധിപ്പിക്കണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. ഇതിന് ഉദാഹരണമായി വാ്ട്സ്ആപ്പ് അക്കൗണ്ടുകൾ മൊബൈൽ ഫോണ് നന്പരുമായി ബന്ധിപ്പിച്ചത് പാക്കിസ്ഥാൻ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായാണ് ഫേസ്ബുക്ക് നിലപാട് അറിയിച്ചത്.