ഫേസ്ബുക്കിൽ കമന്‍റ് ഇട്ടതിനെച്ചൊല്ലി യുവാവിനെ മർദിച്ച് അവശനാക്കിയ സംഭവം; ‘കീഴടങ്ങിയവരെല്ലാം ചെറിയ കക്ഷികളല്ല’

ഏ​റ്റു​മാ​നൂ​ർ: ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റ് ഇ​ട്ട​തി​നെ ചൊ​ല്ലി യു​വാ​വി​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ കേ​സി​ൽ കീ​ഴ​ട​ങ്ങി​യ നാ​ലു പേ​രും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ്.

വ​ട​വാ​തൂ​ർ പു​ത്ത​ൻ​പ​റ​ന്പി​ൽ റ​ഹി​ലാ​ൽ(27), തെ​ള്ള​കം വ​ലി​യ​വീ​ട്ടി​ൽ ബു​ദ്ധ​ലാ​ൽ (23), പേ​രൂ​ർ ഒ​ഴു​ക​യി​ൽ വി​ഷ്ണു അ​നി​ൽ (23), പു​ളി​ഞ്ചു​വ​ട് പു​തു​പ്പ​റ​ന്പി​ൽ അ​ജ​യ് (38) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. കേ​സു​ക​ളുമാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന പ്ര​തി​യാ​യ അ​യ്മ​നം മ​ങ്കി​ഴ​പ​ടി​യി​ൽ വിനീത് സ​ഞ്ജ​യ​നെ (32)​ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളും റി​മാ​ൻ​ഡി​ലാ​ണ്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു ഏ​റ്റു​മാ​നൂ​ർ പാ​റോ​ലി​ക്ക​ലി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഫൈ​സ​ലി(24)​നെ​യാ​ണ് സം​ഘം വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച​ത്.

പ്ര​തി​ക​ളു​ടെ പ​രി​ച​യ​ത്തി​ലു​ള്ള ഒ​രാ​ൾ ഫേ​സ്ബു​ക്കി​ൽ ഇ​ട്ട ചി​ത്ര​ത്തി​നു ഫൈ​സ​ൽ ക​മ​ന്‍റ് ഇ​ട്ടി​രു​ന്നു. പ്ര​തി​ക​ൾ പ​ല​പ്പോ​ഴാ​യി ഇ​യാ​ളോ​ട് ക​മ​ന്‍റ് ഡി​ലീറ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഫൈ​സ​ൽ അ​തി​നു ത​യാ​റാ​യി​രു​ന്നി​ല്ല.

ഇ​തി​നെ​ ചൊ​ല്ലി​യു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​ർ ഫൈ​സ​ലി​നെ വീ​ട്ടി​ൽ നി​ന്നും ബ​ല​മാ​യി വി​ളി​ച്ചി​റ​ക്കി ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യും വി​നീ​തി​ന്‍റെ അ​യ്മ​ന​ത്തു​ള്ള വീ​ട്ടി​ൽ എ​ത്തി​ച്ചു മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ഫൈ​സ​ലി​ന്‍റെ വീ​ട്ടു​കാ​ർ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ളെ അ​യ്മ​ന​ത്തു​ള്ള വിനീതി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ വി​നീ​ത് സ​ഞ്ജ​യ​ൻ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും ഗു​ണ്ടാ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളുമാ​ണെ​ന്നും ഇ​യാ​ളെ നാ​ളു​ക​ൾ​ക്കു മു​ന്പു കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഏ​റ്റു​മാ​നൂ​ർ എ​സ്എ​ച്ച്ഒ എ. ​അ​ൻ​സാ​രി, എ​സ്ഐ അ​നൂ​പ് സി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts

Leave a Comment