കാ​മു​കി​യും കു​ടും​ബ​വും ബ്ലാ​ക്മെ​യി​ല്‍ ചെ​യ്ചതു; വിവാഹിതനായ യുവാവ് ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി; തനിച്ചയായി ഭാര്യയും മക്കളും


നാ​ഗ്പു​ര്‍: കാ​മു​കി​യും കു​ടും​ബ​വും ബ്ലാ​ക്മെ​യി​ല്‍ ചെ​യ്തെ​ന്നാ​രോ​പി​ച്ച് വി​വാ​ഹി​ത​നാ​യ യു​വാ​വ് ഫേ​സ് ബു​ക്ക് ലൈ​വി​നി​ടെ പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. നാ​ഗ്പു​രി​ലാ​ണ് സം​ഭ​വം.

38കാ​ര​നാ​യ മ​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. ത​ന്‍റെ കാ​മു​കി​യാ​യി​രു​ന്ന 19കാ​രി​യും കു​ടും​ബ​വും ത​നി​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നാ​ണ് മ​നീ​ഷി​ന്‍റെ ആ​രോ​പ​ണം.

യു​വ​തി​യും കു​ടും​ബാം​ഗ​ങ്ങ​ളും അ​ഞ്ചു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ത​നി​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മ​നീ​ഷ് പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ ആ​റി​ന് യു​വ​തി​യെ വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യി​രു​ന്നു. യു​വ​തി മ​നീ​ഷി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷം, മ​നീ​ഷ് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണം യു​വ​തി ഉ​ന്ന​യി​ച്ചു. എ​ന്നാ​ല്‍ യു​വ​തി​യു​മാ​യി ശാ​രീ​രി​ക ബ​ന്ധ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യും കു​ടും​ബ​വും ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് മ​നീ​ഷി​ന്‍റെ ആ​രോ​പ​ണം.

യു​വ​തി​യും യു​വ​തി​യു​ടെ കു​ടും​ബ​വും ഒ​രു ഫോ​ട്ടോ സ്റ്റു​ഡി​യോ ഓ​പ്പ​റേ​റ്റ​റു​മാ​ണ് ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് മ​നീ​ഷ് ഫേ​സ് ബു​ക്ക് ലൈ​വി​ല്‍ പ​റ​ഞ്ഞു.

തു​ട​ർ​ന്നു പു​ഴ​യി​ൽ ചാ​ടി മ​നീ​ഷ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. 38 വ​യ​സു​ള്ള യു​വാ​വ് വി​വാ​ഹി​ത​നാ​ണ്. മൂ​ന്ന് മ​ക്ക​ളു​ണ്ട്. ഫേ​സ് ബു​ക്ക് ലൈ​വ് പു​റ​ത്തു​വ​ന്ന​തോ​ടെ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ന​ദി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

നാ​ഗ്പൂ​രി​ലെ ക​ല​മ​ന പോ​ലീ​സ് കേ​സെ​ടു​ത്ത് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment