പെഷവാർ: പാക് കാമുകനെ വിവാഹം ചെയ്യാൻ ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യൻ യുവതി അഞ്ജുവിനു സമ്മാനമായി ലഭിച്ചത് പണവും ഭൂമിയും.
ഖൈബർ പഖ്തുൺഖ്വ മേഖലയിലെ റിയൽ എസ്റ്റേറ്റ് കന്പനി സിഇഒ മൊഹ്സിൻ ഖാൻ അബ്ബാസി ശനിയാഴ്ച അഞ്ജുവിനെയും നസ്റുള്ളയെയും വീട്ടിലെത്തി കണ്ടിരുന്നു.
തുക വെളിപ്പെടുത്താത്ത ഒരു ചെക്കും 2722 ചതുരശ്ര അടി ഭൂമിയും അഞ്ജുവിനു കൈമാറി. പാക്കിസ്ഥാനിലെത്തി പുതിയ ജീവിതം ആരംഭിച്ച അഞ്ജുവിനെ തങ്ങളുടെ മതത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു അബ്ബാസി പറഞ്ഞു.
മുപ്പത്തിനാലുകാരിയായ അഞ്ജു ഇരുപത്തിയൊന്പതുകാരനായ നസ്റുള്ളയെ ജൂലൈ 25നാണു വിവാഹം കഴിച്ചത്.
മതംമാറിയശേഷംഫാത്തിമയെന്ന പേരാണ് അഞ്ജു സ്വീകരിച്ചത്. 2019ൽ ഫേസ്ബുക് വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. യുപിയിൽ ജനിച്ച അഞ്ജു രാജസ്ഥാനിലാണു താമസിച്ചിരുന്നത്.
അരവിന്ദ് ആണ് അഞ്ജുവിന്റെ ആദ്യ ഭർത്താവ്. ഇവർക്കു രണ്ടു കുട്ടികളുണ്ട്. കൃത്യമായ രേഖകൾകൊണ്ടാണ് ഇവർ പാക്കിസ്ഥാനിലെത്തിയത്.