വൈദ്യശാസ്ത്രത്തിന് അത്ഭുത നേട്ടം! 50 മണിക്കൂര്‍ കൊണ്ടൊരു മുഖംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ഫലമോ അവിശ്വസനീയം

yjyjവൈദ്യശാസ്ത്രലോകത്തു നടന്ന സാഹസകൃത്യം എന്ന് വേണം അമേരിക്കയിലെ മായോ ക്ലിനിക് എന്ന മെഡിക്കല്‍ റിസര്‍ച്ച് ഗ്രൂപ്പ് ഇക്കഴിഞ്ഞ ജൂണില്‍ നടത്തിയ ശസ്ത്രക്രിയയെ വിളിക്കാന്‍. സാധാരണ രീതിയിലുള്ള ഒരു ശസ്ത്രക്രിയ ആയിരുന്നില്ല അത്. മറിച്ച് പൂര്‍ണ്ണമായ ഒരു മുഖംമാറ്റി വയ്ക്കലാണ് അവിടെ നടന്നത്. വ്യത്യസ്തമായ സാഹചര്യങ്ങളിലുള്ള രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളാണ് ഈ അപൂര്‍വ്വ കര്‍മ്മം നിര്‍വഹിക്കുന്നതിലേയ്ക്ക് മായോ ക്ലിനിക്കിനെ നയിച്ചത്. പത്ത് വര്‍ഷത്തോളം പഴക്കമുള്ള ആ സംഭവങ്ങള്‍ ഇങ്ങനെയാണ്. 2006ല്‍ തന്റെ 21ാമത്തെ വയസിലാണ് ആന്‍ഡി സാന്‍ഡിനെസ് എന്ന് പേരായ യുവാവ് തന്റെ താടിയിലേയ്ക്ക് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. പക്ഷേ ജീവന്‍ തിരിച്ചുകിട്ടി. പകരം മുഖം അപ്പാടെ വികൃതമായി.

jyj

മുഖം ശരിയാക്കിയെടുക്കാന്‍ ഡോക്ടര്‍മാര്‍ പലവിധത്തിലുള്ള ശ്രമങ്ങളും നടത്തി. മൂക്കും പല്ലുകളും താടിയെല്ലും മറ്റും നഷ്ടപ്പെട്ടിരുന്നതിനാല്‍ മുഖം സാധാരണ നിലയിലേക്കാക്കുന്നതില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെടുകയാണുണ്ടായത്. സാന്‍ഡ്‌നെസ്സ് ആശുപത്രി വിടുകയും ചെയ്തു. പിന്നീട് 2012 ലാണ് മുഖം മാറ്റിവയ്ക്കുക എന്ന ആശയം മായോ ക്ലിനിക് അവതരിപ്പിച്ചത്. ഏറെ സാഹസികമായ പ്രവര്‍ത്തിയാണിതെന്നും ഒട്ടേറെ കടമ്പകള്‍ കടന്നാലേ ഇത് വിജയകരമാക്കാന്‍ സാധിക്കുകയുള്ളു എന്നും അവര്‍ പറഞ്ഞിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് മുഖം മാറ്റിവയ്ക്കലിനായി മായോ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ പരിശീലനം നടത്തി. പിന്നീട് യോജിക്കുന്ന മുഖത്തിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. വെറും അഞ്ച് മാസത്തിനുള്ളില്‍ അനുയോജ്യമായ മുഖം വന്നുചേര്‍ന്നു. സാന്‍ഡ്‌നെസിന്റേതിന് സമാനമായ ഒരു ദുരന്തത്തിലൂടെ തന്നെയായിരുന്നു അതെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

yjtyj

ക്യാലന്‍ റൂഡി എന്ന 21 കാരന്റെ മുഖമായിരുന്നു അത്. തലയിലേയ്ക്ക് നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആ യുവാവ്. 60 പേരടങ്ങുന്ന മെഡിക്കല്‍ സംഘം 56 മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ നടത്തി മൂന്നാഴ്ചയ്ക്ക് ശേഷമാണ് സാന്‍ഡ്‌നെസ് തന്റെ പുതിയ മുഖം ആദ്യമായി കണ്ടത്. വര്‍ണ്ണിക്കാനാവാത്ത വികാരമായിരുന്നു അപ്പോള്‍ സാന്‍ഡ്‌നെസില്‍ നിറഞ്ഞ് നിന്നിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മണം തിരിച്ചറിയാനും തടസം കൂടാതെ ശ്വസിക്കാനും ഭക്ഷണം കഴിയ്ക്കാനും ഇപ്പോള്‍ ഇയാള്‍ക്ക് കഴിയുന്നുണ്ട്. ഇല്ലാതാവുമ്പോഴാണ് നമുക്കുള്ളതിന്റെ വില യഥാര്‍ത്ഥത്തില്‍ മനസിലാക്കാന്‍ കഴിയുന്നതെന്ന വലിയ പാഠം പഠിക്കാന്‍ സാധിച്ചതിന്റെ കൂടി സന്തോഷം തെളിഞ്ഞു കാണുന്നുണ്ട്, സാന്‍ഡ്‌നെസിന്റെ പുതിയ മുഖത്ത്.

yjytj

Related posts