മിസിസിപ്പി: ഭാര്യയുടെ വെടിയേറ്റു ഭർത്താവ് മരിക്കുന്നതിനു ലൈവായി സാക്ഷ്യം വഹിച്ചതിന്റെ ഞെട്ടലിലാണു ജെറമി റോക്ക് ബ്രൗണ്‍-മിഷേൽ ദന്പതികളുടെ സുഹൃത്തുക്കളും ബന്ധുക്കളും.
ഫേസ്ബുക്ക് ലൈവിനിടെ വഴക്കുണ്ടാവുകയും ഭാര്യ മിഷേലിന്റെ വെടിയേറ്റു ഭർത്താവ് ജെറമി കൊല്ലപ്പെടുകയുമായിരുന്നു. അമേരിക്കയിൽ മിസിസിപ്പിയിലെ ലോൻഡെസ് കൗണ്ടിയിലായിരുന്നു സംഭവം.
ഫേസ്ബുക്ക് ലൈവിനിടെ ഭർത്താവ് പുറത്തുപോകാൻ ശ്രമിച്ചപ്പോൾ ഭാര്യ തടഞ്ഞതാണു വഴക്കുണ്ടാകാൻ കാരണം. പിന്നീടത് കൈയാങ്കളിയായി.
ഇതിനിടിയിലാണ് ഭർത്താവ് ജെറമിയെ മിഷേൽ വെടിവച്ചത്. ജെറമി സംഭവസ്ഥലത്തുതന്നെ മരിച്ചു.
ലൈവ് നടത്തിക്കൊണ്ടിരുന്ന ഫോൺ നിലത്തേക്കു വലിച്ചെറിഞ്ഞശേഷമായിരുന്നു വെടിവയ്പ്. വെടിയേറ്റാണു ജെറമി മരിച്ചതെന്നു പോലീസ് പറഞ്ഞു.
സ്ഥലത്തുനിന്നു വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു.
ഞങ്ങൾ വെടിയൊച്ചയും കരിച്ചിലും കേട്ടെന്നു ലൈവ് കണ്ടുകൊണ്ടിരുന്ന ഷെരീഫ് എഡി ഹോക്കിൻസ് എന്നയാൾ പറയുന്നു. സംഭവത്തിൽ മിഷേലിനെ (25) അറസ്റ്റ് ചെയ്തു.