അങ്കമാലി: ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുത്ത് മറ്റൊരാൾക്ക് കാഴ്ചവച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
കാലടി മറ്റൂർ സ്വദേശി ജസ്റ്റിൻ (40), കൊരട്ടി സ്വദേശി സുധാകരൻ (66) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അങ്കമാലി സ്വദേശിനിയായ രണ്ടു മക്കളുടെ അമ്മയായ യുവതിയെ ജസ്റ്റിൻ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്.
അടുപ്പം മുതലെടുത്ത ജസ്റ്റിൻ വീട്ടമ്മയിൽ നിന്നും നാൽപതിനായിരത്തോളം രൂപ വാങ്ങുകയും ചെയ്തു. മറ്റൂരിന് സമീപത്തുള്ള വീട്ടിൽ വച്ച് യുവാവ് വീട്ടമ്മയെ പലതവണ പീഡിപ്പിച്ചു.
ആൾ താമസമില്ലാത്ത വീട്ടിൽ വച്ചാണ് പീഡനം അരങ്ങേറിയത്. ഇതിനിടെ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ യുവാവ് ഫോണിൽ പകർത്തിയിരുന്നു. സൗകര്യം ഏർപ്പെടുത്തിക്കൊടുത്ത വീടിന്റെ സെക്യൂരിറ്റിക്കാരനായിരുന്ന സുധാകരനും യുവതിയെ പീഡിപ്പിച്ചു.
സുധാകരനുമായുള്ള ദൃശ്യങ്ങൾ ജസ്റ്റിൻ വീഡിയോയിൽ പകർത്തുകയും യുവതിയെ സാമ്പത്തികമായി ചൂക്ഷണം ചെയ്തു വരികയുമായിരുന്നു.
ബ്ലാക്ക് മെയിലിംഗ് ഭീഷണി രൂക്ഷമായതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ അറസ്റ്റിലായ രണ്ടു പേരെയും കോടതി റിമാൻഡ് ചെയ്തു.