വൈക്കം: പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ ശാരീരികമായി ദുരുപയോഗം ചെയ്ത കേസില്‍ രണ്ടുപേര്‍ പിടിയിലായതായി സൂചന. ഉദയനാപുരം സ്വദേശിനിയായ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലാണ് ഇവര്‍ പിടിയിലായതായി അറിയുന്നത്. കേസില്‍ മറ്റു ചിലര്‍കൂടി പിടിയിലാകാനുള്ളതായി അറിയുന്നു. ഏതാനും ദിവസം മുമ്പ് വീട്ടില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ പോലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അടുത്തകാലത്ത് വിദേശത്തുനിന് അവധിക്കുവന്ന യുവാവ് അടക്കം ഏതാനും പേര് പീഡിപ്പിച്ചെന്ന കുട്ടിയുടെ മൊഴിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
രണ്ടുമാസം മുമ്പ് ഈ പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ വൈക്കം സ്വദേശി പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് മറ്റു ചിലര്‍ക്കു കാഴ്ചവച്ച കേസില്‍ സ്ത്രീയടക്കം മൂന്നുപേര്‍ റിമാന്‍ഡിലാണ്. രണ്ടുമാസത്തില്‍ അധികമായിട്ടും ഇവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഈ കേസില്‍ പ്രതിയായ കോട്ടയം സ്വദേശി ഒളിവിലാണ്. വൈക്കം സിഐ നവാസ്, എസ്ഐ സാഹില്‍ എം. എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.