ഫേസ്ബുക്കില്‍ അക്കൗണ്ടില്ലാത്തവര്‍ ഇന്നു കുറവാണ്. എന്തു കാര്യം കിട്ടിയാലും ഷെയര്‍ ചെയ്യുക എന്നത് ഇപ്പോള്‍ ഒരു വിനോദമാണ്. ഷെയര്‍ ചെയ്യുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നൊന്നും ആരും ചിന്തിക്കുകയില്ല. എന്നാല്‍ ഇനി ജര്‍മനിയില്‍ ഇങ്ങനെ നടക്കില്ല. ഷെയര്‍ ചെയ്യുന്നത് വ്യാജമായ കാര്യങ്ങളാണെങ്കില്‍ കോടികളാണ് പിഴ ലഭിക്കുക. ഫേസ്ബുക്കില്‍ പ്രസി ദ്ധീകരിക്കുകയും അതിനു ശേഷം അടിസ്ഥാനരഹിതമാണെന്നറിഞ്ഞിട്ടും നീക്കം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഓരോ വ്യാജവാര്‍ത്തയ്ക്കും അഞ്ച് ലക്ഷം യൂ റോയാണ് (ഏകദേശം 3.5 കോടി രൂപ) പിഴയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെ ങ്കില്‍ ഫേസ് ബുക്കിന് 5,00,000 യൂറോ പിഴ ചുമ ത്തും. വ്യാജ വാര്‍ത്തകള്‍വഴി ഇരയാവുന്നവര്ക്കാണ് ഈ പണം ലഭിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഫേസ്ബുക്കും നിരവധി നടപടികളാണ് സ്വീകരിച്ചുവരുന്നത്. എന്തായാലും ജര്‍മനിയില്‍ ഇത്തരം വ്യാജനെ കാത്തിരിക്കുന്നത് കോടികളാണ്. സൂക്ഷിച്ചാ ല്‍ ദുഃഖിക്കേണ്ട എന്ന സന്ദേശമാണ് ജര്‍മനിയില്‍ നിന്നും ലഭിക്കുന്നത്.