ഇനി ധൈര്യമായി ഫേസ്ബുക്കില്‍ ഫോട്ടോ അപ്പ്‌ലോഡ് ചെയ്യാം! പ്രൊഫൈല്‍ പിക്ചറുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഫേസ്ബുക്ക് സുരക്ഷാ സംവിധാനമൊരുക്കുന്നു; ഫേസ്ബുക്കിന്റെ പുതിയ ഫീച്ചറിനെക്കുറിച്ചറിയാം

southlive_2017-06_3a6921c5-dbcd-4fe2-8f7e-115469b6eb07_FBഫേസ്ബുക്കിലെ പ്രൊഫൈല്‍ പിക്ചറുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ സുരക്ഷാ സംവിധാനവുമായി ഫേസ്ബുക്ക്. കമ്പനി നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയില്‍ മാത്രമായി പ്രൊഫൈല്‍ പിക്ചറുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കാനും സ്‌ക്രീന്‍ഷോട്ട് എടുക്കാതിരിക്കാനുമുള്ള സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചത്. പ്രൊഫൈല്‍ പിക്ചറുകളിലെ തങ്ങളുടെ മുഖവും ശരീരവും ദുരുപയോഗം ചെയ്യപ്പെടുമെന്ന ഭയമുള്ളത് കൊണ്ട് ഇന്ത്യയിലെ പെണ്‍കുട്ടികള്‍ പൊതുവെ പ്രൊഫൈല്‍ പിക്ചര്‍ ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നതായി ഫേസ്ബുക്ക് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ മറ്റ് ചില ഏജന്‍സികളുമായി സഹകരിച്ചു കൊണ്ട് ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറുകള്‍ക്കായി ഓപ്ഷണല്‍ ഗാര്‍ഡ് എന്ന സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

southlive_2017-06_4aa53666-9df6-43cb-82c6-448c1e4e6a91_FB-PP

ഓരോ രാജ്യത്തിലും ഫേസ്ബുക്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത്തരം ചില നടപടികള്‍ ആവശ്യമായി വരാറുണ്ടെന്നും ഇതിനായി ഓരോ രാജ്യത്തും പ്രത്യേകം പഠനങ്ങള്‍ കമ്പനി നടത്താറുണ്ടെന്നും ഫേസ്ബുക്ക്് അവരുടെ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. ഓപ്ഷണല്‍ പ്രൊഫൈല്‍ പിക്ച്ചര്‍ ഗാര്‍ഡ് എന്നൊരു ഓപ്ഷന്‍ കൂടി ഇനി പ്രൊഫൈല്‍ പിക്ചര്‍ അപ്ഡേറ്റ് ചെയ്യുന്ന സമയത്ത് ചോദിക്കും. ഇത് ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും വേറൊരാളുടെ പ്രൊഫൈല്‍ പിക്ചര്‍ ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പേഴ്സണല്‍ മെസേജായിട്ട് പിക്ചര്‍ അയയ്ക്കാനോ സാധിക്കില്ല. ഫ്രണ്ട് അല്ലാത്തൊരാള്‍ക്ക് സംരക്ഷിത പ്രൊഫൈല്‍ പിക്ചറുകളില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാനും സാധിക്കില്ല. പ്രൊഫൈല്‍ പിക്ചറുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതും ഫേസ്ബുക്ക് ഡിസേബിള്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ സ്‌ക്രീന്‍ഷോട്ട് ഡിസേബിള്‍ ചെയ്തിട്ടുണ്ട്. ഇത് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

Related posts