ന്യൂയോർക്ക്: ജനപ്രിയ സമൂഹമാധ്യമമായ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം അല്പസമയം നിലച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകുന്നേരം 6.45 ഓടെയാണ് ഫേസ്ബുക്കും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമും പണിമുടക്കിയത്. യൂസര്‍മാര്‍ക്ക് പോസ്റ്റുകള്‍ ചെയ്യുന്നതിനും ലോഗിന്‍ ചെയ്യുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് അല്‍പ്പസമയത്തേക്ക് പണിമുടക്കിയപ്പോൾ അതിന്റെ നിരാശ മുഴുവന്‍ സന്ദേശങ്ങളായി പ്രതിഫലിച്ചത് മറ്റൊരു സോഷ്യല്‍ നെറ്റ്വര്ക്കായ ട്വിറ്ററിലാണ്. ഫേസ്ബുക്ക് പോയ കാര്യം പറയുന്ന സന്ദേശപ്രളയം തന്നെ ട്വിറ്ററിലുണ്ടായി.
എന്നാൽ അല്പ സമയത്തിനുള്ളിൽ ഫേസ്ബുക്കിന്റെ സേവനം പുന:സ്ഥാപിക്കപ്പെട്ടു. അപ്രതീക്ഷിതമായി ഫേസ്ബുക്ക് നിലച്ചതിന്റെ കാരണം എന്താണെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.