നാദാപുരം: വാട്സ്ആപ്പിലൂടെ സിപിഎമ്മി നെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.നാസര്‍, നാദാപുരം മീഡിയ വാട്സ് ആപ്പ് അഡ്മിന് ഇഖ്ബാല്‍ എന്നിവര്‍ക്കെതിരെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് നാദാപുരം പോലീസ് കേസെടുത്തത്.
ഏപ്രില്‍ രണ്ടിന് രാത്രി പതിനൊന്നരയ്ക്ക് നാദാപുരം മീഡിയ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വീധീനിക്കാനായി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി സിപിഎമ്മിനെതിരേ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് എല്‍ഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി അംഗം വരിക്കോളിയിലെ എം.കെ.വിനീഷാണ് പരാതി നല്‍കിയിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വീഡിയോ ഉള്‍പ്പെടെ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നുമെന്ന് നാദാപുരം സിഐ രാജീവന് വലിയ വളപ്പില്‍ പറഞ്ഞു.