പരിയാരം: പരിയാരം എസ്ഐക്കെതിരെ ഫേസ്ബുക്ക് വഴി വധഭീഷണി മുഴക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ രാമന്തളി കുന്നരു, മൊട്ടക്കുന്ന് പ്രദേശത്തെ 18 ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 11 ന് ആർ എസ് എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ അക്രമം നടത്തുകയും പയ്യന്നൂർ സഹകരണ ആശുപത്രിയുടെ ആംബുലൻസ് തകർക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടാനെത്തിയ പരിയാരം എസ് ഐ വി.ആർ.വിനീഷിനെയാണ് ഫേസ് ബുക്കിലൂടെ വധഭീഷണി മുഴക്കുകയും അപമാനിക്കുകയും ചെയ്തത്.
കുന്നരുവില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ റെയിഡ് നടത്തിയതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ ഫേസ് ബുക്ക് വഴി വധഭീഷണി ഉണ്ടായത്. ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ആറോളം പേര്‍ക്കെതിരെയും ഇതിൽ കമന്റിട്ട12 പേർക്കെതിരെയുമാണ്പോ കേരള പോലീസ് ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തത്.