മാര്‍ക്ക് സുക്കര്‍ബെര്‍ഗ് എന്തു പറഞ്ഞാലും അത് വാര്‍ത്തയാവും എന്താണ് കാരണമെന്ന് എല്ലാവര്‍ക്കുമറിയാം. ലോകജനതയെ അടക്കിഭരിക്കുന്ന ഫേസ്ബുക്കിന്റെ ഉടമയ്ക്ക് എന്താണ് പറയാന്‍ കഴിയാത്തത് അല്ലേ. ഇനി സുക്കര്‍ബര്‍ഗിന്റെ ഒരു വയസുകാരിയായ മകള്‍ മാക്‌സ് പറയുന്നതു കൂടി നമ്മള്‍ കേള്‍ക്കണം.
സുക്കര്‍ബെര്‍ഗിന്റെ മകള്‍ ആദ്യമായി സംസാരിച്ചു എന്നതാണ് വാര്‍ത്ത. സാധാരണ കുട്ടികള്‍ അമ്മേ, അച്ഛാ എന്നൊക്കെയാണ് ആദ്യമായി ഉച്ചരിക്കുന്ന്. എന്നാല്‍ സുക്കര്‍ബെര്‍ഗിന്റെയല്ലേ മോള്‍, ഇവള്‍ ആദ്യമായി ഉച്ചരിച്ചത് “ഡോഗ്” എന്നാണ്. വീട്ടിലെ അരുമയായ നായ ബീസ്റ്റാണ് മകളെ ഇങ്ങനെ ഉച്ചരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. മാക്‌സ് ബീസ്റ്റിനെ വളരെയധികം സ്‌നേഗിക്കുന്നുവെന്ന് പറഞ്ഞ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ്. മാക്‌സും ബീസ്റ്റും ഒന്നിച്ചു കളിക്കുന്ന ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. ചിത്രം പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം അഞ്ചുലക്ഷം ആളുകളാണ് വിവിധഭാവങ്ങള്‍ പ്രകടിപ്പിച്ചത്. 5000ല്‍ അധികം ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിലാണ് സുക്കര്‍ബെര്‍ഗ്-പ്രസില്ലാ ചാന്‍ ദമ്പതികള്‍ക്ക് മാക്‌സ് ജനിക്കുന്നത്. മാക്‌സിന്റെ ജനനത്തിനൊപ്പം ഫേസ്ബുക്കിന്റെ 99 ശതമാനം ഓഹരികളും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നതായി സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. എന്തായാലും സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിന് കമന്റുകളുടെ ബഹളമാണിപ്പോള്‍.