മാര്‍ക് സുക്കന്ബര്ഗിനും കിട്ടി ഉഗ്രന്‍ പണി. അതും താന്‍ സ്ഥാപിച്ച ഫേസ്ബുക്കില്‍ നിന്നു തന്നെ. സുക്കന്‍ബര്‍ഗിന്റെ മരണവാര്ത്തയറിച്ച് വ്യാഴാഴ്ചയാണ് ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്നു രാവിലെ (10.11.2016) ഞങ്ങളുടെ പ്രിയപ്പെട്ട സുക്കന്‍ബര്‍ഗ് വിടപറഞ്ഞന്നും ആദ്ദേഹത്തോടുള്ള ആദരാഞ്ജലി ലൈക്കുകളായി നല്‍കാമെന്നുമായിരുന്നു പോസ്റ്റ്. പിന്നെ പറയാനുണ്ടോ പൂരം. ദു:ഖിതരായ ആരാധകരെല്ലാം ലൈക്കോട് ലൈക്ക്. 10ലക്ഷം ലൈക്ക് അടുത്ത ദിവസം തന്നെ ‘മരണ പോസ്റ്റ്’ നേടിയിരുന്നു.
സംഭവം കൈവിട്ടു പോയെന്ന മനസിലാക്കിയ ഫേസ്ബുക്ക് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. 32 വയസുകാരനായ സുക്കന്‍ബര്‍ഗ് പൂര്‍ണ ആരോഗ്യവാനാണെന്ന പോസ്റ്റുമിടടു. മരണവാര്‍ത്ത വ്യാജമാണെന്ന സ്ഥിരീകരണം വന്നതോടെയാണ് കരഞ്ഞു കണ്ണീര് തോര്‍ന്ന ആരാധകരുട മെനക്ലേശം ഒഴിഞ്ഞത്. ഇതാദ്യമായല്ല സെലിബ്രറ്റികള്‍ മരിച്ചതായുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്.