കല്ലൂർ: കാശ്മീരിലെ കഠുവയിൽ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്നവിധം ഫെയ്സ്ബുക്കിൽ കമന്റിട്ട ആളുടെ പേരിൽ കേസെടുത്തു. കല്ലൂർ മുട്ടിത്തടി കുരുതാളികുന്നേൽ അനുകൃഷ്ണനെതിരെയാണ് (22) വരന്തരപ്പിള്ളി പോലീസ് കേസെടുത്തത്. മുട്ടിത്തടി സ്വദേശി തീരാർക്കാട്ടിൽ ജിതേഷിന്റെ പരാതിയിലാണ് കേസെടുത്തത്.
ഫേസ് ബുക്കിൽ ജിതേഷിന്റെ പോസ്റ്റിനുതാഴെ കൊല്ലപ്പെട്ട എട്ടുവയസുക്കാരിയെ അപമാനിക്കുന്നവിധം അനു കൃഷ്ണൻ കമന്റിട്ടുവെന്നാണ് കേസ്. മതസ്പർധയുണ്ടാക്കുന്നവിധം മനപൂർവ്വം അപകീർത്തികരമായ പോസ്റ്റിട്ടതിന് പ്രതിക്കെതിരെ 153എ വകുപ്പുപ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.