ബ്രസൽസ് : സമൂഹമാധ്യമങ്ങൾ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂറോപ്യൻ യൂണിയൻ പരിധിയിലെ പ്രവർത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.
രാജ്യങ്ങൾക്കിടയിൽ ഡാറ്റ കൈമാറ്റം ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതാണ് ഇതിനു പിന്നിൽ.
യൂറോപ്പിലെ പുതിയ ഡാറ്റാ സ്വകാര്യതാ നിയന്ത്രണം കാരണമാണ് തീരുമാനമെന്നു മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.
യൂറോപ്പിലെ ഉപയോക്താക്കളുടെ വ്യക്തിവിവരം ഫേസ്ബുക്ക് സൂക്ഷിക്കുന്ന വിധം അയർലൻഡിലെ പൊതുവിവര സുരക്ഷാനിയന്ത്രണ ചട്ടവുമായി ഒത്തുപോകുന്നില്ലെന്ന് 2020ൽ ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ കണ്ടെത്തി.
ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പ്രവർത്തനം നിർത്തിയാലും പ്രശ്നമില്ലെന്ന നിലപാടിലാണ് ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ.