മകള്‍ ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്തു! കുസൃതിയാണെന്ന് പറഞ്ഞ് മാതാവ് ചിരിച്ചുതള്ളി; കൗമാരക്കാരിയുടെ മരണം അമേരിക്കയില്‍ വിവാദമാവുന്നു

nintchdbpict000308740265വന്നുവന്ന് ആത്മഹത്യ പോലും ലൈവായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യുന്നത് ആളുകളുടെയിടയില്‍, പ്രത്യേകിച്ച് കുട്ടികളുടെയിടയില്‍ പതിവായിരിക്കുകയാണ്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യമാണിതിന് പിന്നിലെങ്കിലും നഷ്ടപ്പെടുന്നത് സ്വന്തം ജീവനാണെന്ന് കുട്ടികള്‍ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ അമേരിക്കയിലെ മിയാമിയില്‍ 14 കാരി നാകിയ വെനറ്റ് ആത്മഹത്യ ചെയ്തപ്പോള്‍ അവളുടെ അമ്മ മകളെ രക്ഷിക്കാന്‍ വേണ്ടതൊന്നും ചെയ്യാതെ വെറുതെ നോക്കിയിരുന്നു എന്ന ആരോപണം ശക്തമാവുന്നു.

nintchdbpict000308739439

മകള്‍ ഫേസ്ബുക്കിലൂടെ ആത്മഹത്യ ചെയ്യുമ്പോള്‍ അവളത് ശ്രദ്ധ പിടിക്കാന്‍ വേണ്ടി ഓരോന്ന് കാട്ടിക്കൂട്ടുകയാണെന്ന് പറഞ്ഞ് ചിരിച്ച് കൊണ്ടിരിക്കുയായിരുന്നു ഈ അമ്മയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ ഈ കൗമാരക്കാരിയുടെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വന്‍ വിവാദവും ചര്‍ച്ചകളുമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. ചൈല്‍ഡ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഞെട്ടിക്കുന്ന ആ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മകള്‍ ആത്മഹത്യ ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടിട്ടും ഗിന കേസ് എന്ന ആ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിക്കുന്നത്. അമ്മയും മകളും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്നും അമ്മയില്‍ നിന്നുമുള്ള ശാരീരികോപദ്രവം ഭയന്നാണ് മകള്‍ വേറിട്ട് താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെയൊക്കെ പാടെ നിഷേധിക്കുകയാണ് ഗിന.

nintchdbpict000308740266

ആത്മഹത്യ ചെയ്യുമ്പോള്‍ നാകിയ മറ്റൊരിടത്താണ് കഴിഞ്ഞിരുന്നത്. ബാത്ത്‌റൂമിന്റെ വാതില്‍ ഫ്രെയ്മില്‍ തൂങ്ങിമരിക്കുകയായിരുന്നു ഗിന. ഗിന അലെക്‌സിസ് എന്ന യൂസര്‍നെയിമിലാണ് അമ്മ മകളുടെ സ്റ്റാറ്റസിനെ പരിഹസിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ കമന്റിട്ടത്. അമ്മയുടെ ഉപദ്രവം പേടിച്ച് 2009 മുതല്‍ അവരില്‍ നിന്നും വേറിട്ട് കഴിയാന്‍ നിര്‍ബന്ധിതയായ നെകിയയുടെ പിന്നീടുള്ള തന്റെ ജീവിതം ബന്ധുവീടുകളിലും മറ്റും അനിശ്ചിതമായി തള്ളിനീക്കുകയായിരുന്നു എന്നും വാര്‍ത്തകളുണ്ട്. 2010 ല്‍ പെണ്‍കുട്ടി വീണ്ടും അമ്മയുടെ സംരക്ഷണത്തില്‍ എത്തിയിരുന്നു. എന്നാല്‍ 2014 വരെ മാത്രമേ അത് തുടര്‍ന്നുള്ളൂ. തുടര്‍ന്ന് അവളുടെ സുരക്ഷ പരിഗണിച്ച സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മാത്രമാണ് ഇവര്‍ പരസ്പരമുള്ള ബന്ധം നിലനിര്‍ത്തിയിരുന്നതെന്നാണ് പറയപ്പെടുന്നത്.

Related posts