സീമ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചു പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ പെടുത്തുന്ന കേസുകള്‍ ഇന്നു നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ഇത്തരം കേസുകള്‍ തുടര്‍ക്കഥയായി മാറുമ്പോഴും നമ്മുടെ പെണ്‍കുട്ടികള്‍ വീണ്ടും വീണ്ടും അപകടത്തില്പ്പെടുന്നുവെന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള ഒരു സംഭവമാണ് കോഴിക്കോട് പന്തീരങ്കാവ് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നടന്നത്. പതിനാറുകാരിയെ കാണാനില്ല കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിനിയായ പതിനാറുകാരിയുടെ ബന്ധുക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. അനിയത്തിക്കൊപ്പം സ്കൂളിലേക്കെന്നു പറഞ്ഞ് പോയ തങ്ങളുടെ മകളെ കാണാനില്ലെന്നാണ് പരാതിയിലുണ്ടായിരുന്നത്. പോലീസ് മാതാപിതാക്കളോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പെണ്‍കുട്ടിക്ക് പുരുഷ സുഹൃത്തുക്കള്‍ ഇല്ലെന്നു മാതാപിതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും അത് വീട്ടില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. മറ്റു തരത്തില്‍ സംശയിക്കേണ്ട ഒരു വസ്തുതയും ഉണ്ടായിരുന്നില്ല. പരാതിയിൽ പോലീസ് അന്വേഷണം പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ കൊണ്ടു പോകാത്തതിനാല്‍ അത്തരത്തിലുള്ള ഒരന്വേഷണം അസാധ്യമായിരുന്നു. തുടര്‍ന്ന് പോലീസ് … Continue reading നാട്ടുകാരനുമല്ല, സഹപാഠിയുമല്ല…പിന്നെ കൂടെയുള്ള യുവാവ് ആരാണെന്ന ചോദ്യം പോലീസിനു തലവേദനയായി…! പന്തീരങ്കാവിലെ ഫേസ്ബുക്ക് പ്രണയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed