ചെറായി: ഫേസ് ബുക്കിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സൗഹൃദത്തിലായശേഷം 21കാരിക്ക് സ്വന്തം നഗ്നചിത്രം അയച്ച യുവാവിനെ മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം കോണ്‍വന്റ് കടപ്പുറത്ത് പോട്ടാശേരി വിബിൻ(21)ആണ് അറസ്റ്റിലായത്. മുനന്പം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടർന്ന് ഐടി ആക്ട് അനുസരിച്ച് കേസെടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വ്യാജ പ്രൊഫൈൽ ആണെന്നറിയാതെ പെണ്‍പേരിൽ ഫ്രണ്ട് റിക്വസ്റ്റ് കണ്ടതിനെത്തുടർന്നാണ് പെണ്‍കുട്ടി റിക്വസ്റ്റ് സ്വീകരിച്ചതും ഫ്രണ്ടായതും. ഇതുപോലെ മറ്റു സ്ത്രീകളും പ്രതിയുടെ ഫണ്ട് റിക്വസ്റ്റ് സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.