ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സാമുഹിക മാധ്യമങ്ങൾ ആഗോളതലത്തിൽ വീണ്ടും നിശ്ചലമായി. ശനിയാഴ്ച പുലർച്ചെയാണ് രണ്ടു മണിക്കൂർ സേവനം തടസപ്പെട്ടത്. കോൺഫിഗറേഷൻ അപ്ഡേഷൻ മൂലമാണ് തടസം നേരിട്ടതെന്നാണ് ഫേസ്ബുക്ക് നൽകുന്ന വിശദീകരണം.
കഴിഞ്ഞ രണ്ടു മണിക്കൂറുകളിൽ നിങ്ങൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിൽ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്. ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടിരുന്നു.
ഫേസ്ബുക്ക് ഏഴുമണിക്കൂർ പണിമുടക്കിയതോടെ സിഇഒ മാർക്ക് സക്കർബർഗിന് 52,000 കോടിയോളം രൂപ നഷ്ടമായതായാണ് റിപ്പോർട്ടുകൾ വരുന്നത്. ഫേസ്ബുക്കിന്റെ അപ്രതീക്ഷിത പണിമുടക്ക് സക്കർബർഗിന്റെ ഗ്രാഫും കുത്തനെ ഇടിച്ചിട്ടുണ്ട്.