ഗെറ്റ് ഔട്ട് ഹൗസ്..! ചെന്നിത്തലയ്ക്കെതിരെ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി; ലൈക്കുകാർക്ക് വിശദീകരണം

chennithala പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തകനുമായ എബിൻ ജോൺ തെക്കേമലയെ അന്വേഷണവിധേയമായി കോൺഗ്രസ് പാർട്ടിയിൽ നിന്നും ആറു വർഷത്തേക്ക് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.

പോസ്റ്റ് ലൈക്ക് ചെയ്ത കോൺഗ്രസ് ഭാരവാഹികളിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് പുറത്താക്കൽ നടപടി.

Related posts