ഗോഹട്ടി: ഫേസ്ബുക്കിൽ രണ്ട് വർഷം മുൻപ് ബീഫ് കഴിക്കുന്നതിനെക്കുറിച്ച് പോസ്റ്റിട്ട ഗവേഷണ വിദ്യാർഥിനിക്കെതിരെ പോലീസ് കേസെടുത്തു. ഗോഹട്ടി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി രഹ്ന സുൽത്താനയ്ക്കെതിരെയാണ് ആസാം പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. 2017 ജൂണിൽ പോസ്റ്റ് ചെയ്യുകയും അപ്പോൾ തന്നെ കളയുകയും ചെയ്ത പോസ്റ്റായിരുന്നു അത്.
ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് തനിക്കെതിരെ കേസെടുത്തതെന്നും രഹ്ന ആരോപിക്കുന്നു. ബുധനാഴ്ച പ്രാദേശിക വാർത്താ ചാനൽ ഇത് സംപ്രേഷണം ചെയ്തതോടെയാണ് തങ്ങൾ വിവരം അറിഞ്ഞതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടി വകുപ്പ് പ്രകാരം കേസെടുത്തതെന്നും പോലീസ് പറഞ്ഞു. വെബ്സൈറ്റ് അവകാശപ്പെടുന്നത് പെണ്കുട്ടി ഈദ് ദിനത്തിലാണ് പോസ്റ്റ് ഇട്ടതെന്നാണ്.