മാതൃകയാക്കണം ഈ പെരുമാറ്റം! സാധാരണ ടിക്കറ്റ് ചെക്കര്‍മാരില്‍ നിന്ന് ഇദ്ദേഹം വ്യത്യസ്തനാകുന്നത് ഇങ്ങനെ; ശശികുമാര്‍ എന്ന ഉദ്യോഗസ്ഥനെ അറിയാതെപോവരുത

htfghfghസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ജനങ്ങളോടുള്ള മോശം സമീപനവും മിക്കപ്പോഴും വാര്‍ത്തയാവാറുണ്ട്. ജനങ്ങളെ സേവിക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്നവര്‍ തന്നെ അവരെ മനപൂര്‍വ്വം ബുദ്ധിമുട്ടിക്കുന്നത് ഇന്ന് പതിവായിരിക്കുകയാണ്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വ്യത്യസ്തമായി ജനസേവനം മാത്രം ലക്ഷ്യമാക്കി ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുന്നത്. ആനന്ദ് ബനഡിക്ട് എന്ന യുവാവാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശശി കുമാര്‍ എന്ന ടിക്കറ്റ് ഇന്‍സ്‌പെക്ടറെ ആളുകള്‍ക്ക് പരിചയപ്പെടുത്തുന്നത്.

പരശുറാം എക്‌സ്പ്രസ്സില്‍ യാത്രചെയ്യവെ പരിചയപ്പെട്ട ഇന്‍സ്‌പെക്ടറുടെ സവിശേഷതകളാണ് ആനന്ദ് തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. യാത്രക്കാരെ അതിഥികളെപ്പോലെ കാണുകയും സേവിക്കുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെക്കുറിച്ചാണ് ആനന്ദ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതുപോലുള്ള ഉദ്യോഗസ്ഥരെയാണ് നാടിനാവശ്യമെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ഏവരും മാതൃകയാക്കേണ്ടതാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആനന്ദ് പറഞ്ഞുവയ്ക്കുന്നു. ആനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

ഇന്ന് ആലുവ പോകും വഴി Parasuram Express പരശുറാം എക്‌സ്പ്രസില്‍ കണ്ട ടിക്കറ്റ് ഇന്‍സ്‌പെക്റ്റര്‍ ആണിത്. പേര് ശശി കുമാര്‍ പാലക്കാട് സ്വദേശി…  ഇദ്ദേഹത്തിന്റെ യാത്രക്കാരോടുള്ള പെരുമാറ്റവും സഹകരണവും ഏറെ പ്രശംസനീയമാണ്… നാട്ടില്‍ വന്നാല്‍ ട്രെയിന്‍ യാത്രകളില്‍ ഒരുപാട് ടിക്കറ്റ് ചെക്കര്‍മാരെ കണ്ടിട്ടുണ്ട്.. എന്നാല്‍ ഇദ്ദേഹത്തെ അവരില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനാക്കുന്നു… ഇന്ന് ഗള്‍ഫിലേക്കു പോകാന്‍ നെടുമ്പശേരിക് പോകുന്ന ഒരു പ്രവാസിയോട് അദ്ദേഹം കാണിച്ച സഹായം അത് മതി ഈ മനുഷ്യന്റെ സഹായ മനസ്‌കത മനസ്സിലാക്കാന്‍… ശരിക്കും അത്ഭുതപ്പെടുത്തി… പരശുറാമില്‍ കയറിയ പ്രവാസി റിസര്‍വേഷന്‍ ഒന്നും ഒഴിവില്ലാത്ത അവസ്ഥയില്‍ സീറ്റ് ഇല്ലാതെ വന്നപ്പോള്‍ ഇദ്ദേഹം കണ്‍ഡ്രോല്‍ റൂമിലോ മറ്റോ വിളിച്ചു പിന്നില്‍ വരുന്ന നേത്രാവതി എക്‌സ്പ്രസ്സിന്റെ റിസര്‍വേഷന്‍ കോച്ചിലെ TTR ടെ നമ്പര്‍ വാങ്ങി… അദ്ദേഹത്തെ വിളിച്ചു അതിലെ സീറ്റ് ലഭ്യത തിരക്കുകയും… അതിലേക്ക് ഈ യാത്രക്കാരനെ അയക്കുന്നു ഒഴിവുള്ള സീറ്റ് നല്‍കണം എന്നു പറയുകയും ചെയ്തു… എന്നിട്ട് ആ യാത്രക്കാരനെ തലശേരി ഇറക്കി നേത്രാവതിയില്‍ സീറ്റ് റെഡി ആണ് അതീ കേറിക്കോളൂ എന്നു പറഞ്ഞു… എവിടെ കിട്ടും ഇത് പോലൊരു സേവനം..

ഇത് മാത്രമല്ല ഓരോ യാത്രക്കാരനോടും സ്‌നേഹത്തോടെ ഉള്ള അദ്ദേഹത്തിന്റെ പെരുമാറ്റം സഹകരണം അത് വാക്കുകളില്‍ ഒതുക്കാവുന്നതല്ല സ്വന്തം സീറ്റ് മറ്റൊരു വെയിറ്റിങ് ലിസ്റ്റ് ഉള്ള ആളിന് നല്‍കി ഇദ്ദേഹം ടോയ്‌ലറ്റിനു അരികില്‍ ഡോര്‍ ചാരി നില്‍ക്കുന്നു… മുഖത്ത് നിറഞ്ഞ പുഞ്ചിരി കാത്ത് സൂക്ഷിച്ച് കൊണ്ട് ഒരു ഗസ്റ്റിനെ പോലെ യാത്രക്കാരെ കാണുന്ന ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് നമ്മുടെ സര്‍ക്കാര്‍ മേഖലയില്‍ ആവിശ്യം…  യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്ന് ഓരോ ജീവനക്കാരനും ഇദ്ദേഹത്തെ കണ്ടു പഠിക്കണം.. ഹൃദയത്തില്‍ നിന്നും ഒരു സല്യൂട് സാര്‍.. ഈ പോസ്റ്റ് അദ്ദേഹത്തിന്റെ മുന്നില്‍ എത്തും വരെ ഷെയര്‍ ചെയ്യൂ കൂട്ടരേ… നിങ്ങളുടെ ഓരോ ഷെയറിങ്ങും ഇദ്ദേഹത്തിനുള്ള സല്യൂട്ട് ആകട്ടെ . ! സ്വന്തം ജോലിയെ എങ്ങനെയാണ് ഇതിലും ആഴത്തില്‍ സ്‌നേഹിക്കുവാനും, ബഹുമാനിക്കുവാനും സാധിക്കുക . മാതൃകയാക്കപ്പെടുക തന്നെ വേണം ഈ പെരുമാറ്റം … അഭിനന്ദനങ്ങള്‍.

Related posts