മലയാളികളുടെ ആവേശമായ തൃശ്ശൂര്‍ പൂരത്തെച്ചൊല്ലി മുമ്പില്ലാത്ത വിധമാണ് ഇക്കുറി ചര്‍ച്ചകള്‍ നടന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതു മുതല്‍ റിമ കല്ലിങ്കലിന്റെ വിവാദ പ്രസ്താവന വരെ ചര്‍ച്ചയായിരുന്നു. തൃശ്ശൂര്‍ പൂരം പുരുഷാധിപത്യത്തിന്റെ വിളംബരമാണെന്നു പറഞ്ഞായിരുന്നു റിമ കല്ലിങ്കല്‍ വെടി പൊട്ടിച്ചത്. ഇപ്പോഴിതാ റിമിയുടെ വാക്കുകള്‍ അംഗീകരിച്ചു കൊണ്ട് ‘ഫെമിനിച്ചിസ്പീക്കിങ്’ എന്ന ഫേസ്ബുക് പേജിലെത്തിയ കുറിപ്പ് വൈറലാകുകയാണ്.
ഫേസ്ബുക് പോസ്റ്റിലൂടെ…
‘ ആണ്‍കൈ പരതുന്ന ആഘോഷങ്ങള്‍ ‘
വിശാഖപട്ടണത്തില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായ് ജീവിതത്തില്‍ ഹോളി ആഘോഷിക്കുന്നത്, ‘ഋഷികൊണ്ട’ എന്ന ബീച്ചിലാണ് അന്ന് ഹോളി ആഘോഷിക്കാന്‍ പോയത്, അടുത്ത കോളേജില്‍ നിന്നെല്ലാം കുട്ടികളും വരും, മൊത്തത്തില്‍ ഒരു വലിയ കൂട്ടം തന്നെയുണ്ടാകും. പക്ഷെ വരുന്നവരില്‍ പലരും ഹോളി ആഘോഷിക്കാന്‍ വേണ്ടി മാത്രം വരുന്നവര്‍ ആയിരുന്നില്ല. ‘ഒത്തു കിട്ടിയാല്‍ ഒരു സ്പര്‍ശന സുഖം’
അതു മാത്രം ലക്ഷ്യം വച്ചു വരുന്നവരുണ്ട്. അവിടെയുള്ള സ്ത്രീകളെ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ കയറി പിടിക്കും, മുഖം കാണിക്കാതെ അവര്‍ മറഞ്ഞു നില്‍ക്കും, ചിലപ്പോള്‍ ഒന്നും അറിയാത്ത മട്ടില്‍ ആഘോഷങ്ങളെ കൊഴുപ്പിക്കുന്ന രീതിയില്‍ പല്ലിളിച്ചു കാട്ടും.
നല്ലൊരു ശതമാനം പുരുഷന്മാരും പകല്‍ വെളിച്ചത്തില്‍ ഒരു സ്ത്രീയെ തോണ്ടാനും, തടവാനും, പിടിക്കാനുമൊക്കെ പോകാത്തത് അഭിമാനക്ഷയം ഉണ്ടാകുമോ എന്നു പേടിച്ചിട്ടാണ്. അല്ലാതെ സ്ത്രീകളുടെ personal space നെ respect ചെയ്തിട്ടൊന്നുമല്ല, പക്ഷെ ഇക്കൂട്ടര്‍ മുഖമില്ലാതെ നില്‍ക്കുമ്പോള്‍ safe zone ആണെന്ന് സ്വയബോധ്യമുണ്ടാകും, അപ്പോള്‍ ആരെയും കയറി പിടിക്കാന്‍ അതൊരു സുവര്‍ണ്ണവസ്സരമായി തോന്നും, അതാണ് മിക്ക ആഘോഷങ്ങളിലും സംഭവിക്കുന്നത്.
‘അര്‍ജുന്‍ റെഡ്ഢിയില്‍’ ഹോളി ആഘോഷത്തിന്റെ ഇടയില്‍ പ്രീതിയുടെ ദേഹത്ത് തൊടുമ്പോള്‍ അര്‍ജുന്‍ പറയുന്ന രംഗമുണ്ട്. ‘നിങ്ങള്‍ പ്രീതിയുടെ ഡ്രസ്സ് കാണണം, ഇവന്‍ എവിടൊക്കെയാണ് കളര്‍ തേച്ചത് എന്നു അറിയാമോ, നിങ്ങളുടെ അമ്മയോടും പെങ്ങളോടും ഇങ്ങനെ കാണിച്ചാല്‍ അതു നിങ്ങള്‍ക്ക് ഓക്കേ ആണോ ?. We live in a physical growing world, ഞാന്‍ ഒരു കാര്യം realize ചെയ്യുന്നുണ്ട് നമ്മുടെ ലൈഫില്‍ എന്തെങ്കിലും സംഭവിച്ചാല്‍ നമ്മളെ പോലെ തന്നെ അതു affect ആകുന്ന ഒരാള്‍ കൂടെ കാണും, എന്റെ ലൈഫില്‍ അതു അവളാണ്. അതുകൊണ്ട് തന്നെ അവള്‍ക്കു എന്തെങ്കിലും ആയാല്‍ i will be the most affected person.’ ആ രംഗത്തിന് ഒടുവില്‍ പ്രീതി കരയുന്നത് ഒരുപാടു emotional ആയാണ്.
ഒരു പൂരത്തിന്റെ ഏറ്റവും മനോഹരമായ മൂഡില്‍ ഒരു സ്ത്രീ നില്‍കുമ്പോള്‍ ഒരാള്‍ നെഞ്ചില്‍ കയറി പിടിക്കുമ്പോള്‍ ഉണ്ടാക്കുന്ന ഭീകരത പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അവള്‍ കടന്നു പോകുന്ന emotional trauma യില്‍ നിന്ന് ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും മുക്തിയുണ്ടാകില്ല. ആരാണ് അങ്ങനെ ചെയ്‌തെതെന്നു പോലും അറിയാന്‍ കഴിയാതെ നില്‍ക്കുന്ന ഒരു പെണ്ണിന്റെ നിസ്സഹായവസ്ഥാ മാത്രം ആലോചിച്ചാല്‍ മതി പൂരം ആണുങ്ങളുടേതാണെന്ന് മനസ്സിലാക്കാന്‍. അവരുടെ ലൈംഗിക ദാരിദ്ര്യം ഒരു മുഖംമൂടി പോലും ഇല്ലാതെ കുത്തിയിറക്കാന്‍ ഒരു പൂരം അവസരം നല്‍കുമെങ്കില്‍ അവിടെ എന്ത് സമത്വമാണ് പറയുവാന്‍ ഉള്ളത്. ആര്‍ക്കാണ് അവിടെ ആഘോഷം !
വളരെ കുറച്ചുപേര്‍ ചെയ്യുന്നതിന്റെ പേരില്‍ generalise ചെയ്യുന്നത് ശരിയല്ല എന്നു പറയുന്ന മഹാന്മാര്‍ പറയണം എത്ര സ്ത്രീകളാണ് കുടമാറ്റം കാണുവാന്‍ ആ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്നതെന്ന്. വളരെ കുറച്ചുപേരുടെ മാത്രം perverseness കൊണ്ട് സ്ത്രീകള്‍ മാറി നില്‍ക്കേണ്ട അവസ്ഥയാണ് എങ്കില്‍ അവിടെ നിങ്ങളുടെ ന്യായ വാദങ്ങള്‍ ഒന്നും വിലപ്പോവില്ല. സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ തുല്യമായി, ധൈര്യമായി വരാന്‍ കഴിയുന്ന ഒരു കാലത്ത് നമുക്ക് പറയാം പൂരം രണ്ടു കൂട്ടരുടെയുമാണെന്ന്, അതു വരെ പുരുഷന്മാരുടെ പൂരമായി തന്നെ കണക്കാക്കേണ്ടി വരും. അത് റീമ പറഞ്ഞത് കൊണ്ട് മാത്രം പുച്ഛിച്ചു തള്ളുന്നവരോട് യാതൊന്നും പറഞ്ഞിട്ട് കാര്യമില്ല എങ്കിലും പറയാതെ തരവുമില്ല.