പോത്തന്‍കോട് : ഫേസ്ബുക്ക് വഴി പ്രണയം നടിച്ചു പതിനാലുകാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവിനെ വട്ടപ്പാറ പോലീസ് പിടികൂടി. നെയ്യാറ്റിൻകര ഊരമ്പ് ദേശത്ത് കണിയാംവിള തിരുവാതിര വീട്ടിൽ അരുൺ (23)നെയാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നും നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി.
പെൺകുട്ടികളെ ഫേസ്ബുക്കിലൂടെ പ്രണയം നടിച്ചു പീഡിപ്പിക്കുകയാണ് ഇയാളുടെ പതിവ്. ഇത്തരത്തിൽ മറ്റു പെൺകുട്ടികൾ ഇയാളുടെ വലയിൽ വീണിട്ടിട്ടുണ്ടോയെന്നു പോലിസ് അന്വേഷിച്ചു വരുകയാണ്.
പ്രതിയ്ക്കെതിരെ പോസ്കോ നിയമപ്രകാരവും, ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും കേസെടുത്തു. തുടർന്ന് പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോത്തൻകോട് സിഐ ഷാജിയുടെ നേതൃത്വത്തിൽ വട്ടപ്പാറ എസ്ഐ ഹരിലാൽ മറ്റ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, സതീശൻ, വിജയൻ, അജി, ഫ്രാങ്ക്ളിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.