എടത്വ: ഫെയിസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ അരിവിതരണം നടത്തി. കാലവർഷ കെടുതി അനുഭവിക്കുന്ന തലവടി പ്രദേശത്ത് നമ്മുടെ സ്വന്തം തലവടി എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ പേരിലാണ് അരിവിതരണം നടത്തിയത്.തലവടി പഞ്ചായത്ത് അംഗം ജനൂപ് പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. ഫെയ്സ് ബുക്ക് കൂട്ടായ്മ അഡ്മിൻ ഭരതൻ പട്ടരുമഠം അധ്യക്ഷത വഹിച്ചു. സുതീന്ദ്രബാബു, ബീന പ്രസാദ്, മനോജ് ചുരപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
മഴക്കാല പട്ടിണിമാറ്റാൻ ഫേസ്ബുക്ക് കൂട്ടായ്മ..! കാലവർഷക്കെടുതി അനുഭവിക്കുന്ന തലവടി പ്രദേശത്ത് ‘നമ്മുടെ സ്വന്തം തലവടി ‘ എന്ന ഫേസ്ബുക്ക് കൂട്ടായ്മ അരി വിതരണം ചെയ്തു
