ഒന്നിനെയും ചെറുതായി കാണാന്‍ പാടില്ല, അതിന്റേതായ സമയമെത്തുമ്പോള്‍ വിലയില്ലായെന്ന് കരുതുന്നതിനും വിലയുണ്ടാവും എന്നത് വെറുതെ പറയുന്ന കാര്യമല്ലെന്നത് ഓരോരോ കാര്യങ്ങള്‍ ഉദാഹരണമായി എടുത്ത് നോക്കിയാല്‍ മനസിലാവും. സമൂഹമാധ്യമങ്ങളിലെ വമ്പന്മാരായ ഫേസ്ബുക്കിന്റെയും ടിക് ടോകിന്റെയും കാര്യമെടുത്താല്‍ തന്നെ ഇക്കാര്യം വ്യക്തമാവും.
വെറും മുപ്പത് സെക്കന്റ് നേരത്തെ വീഡിയോയുമായി രംഗത്തെത്തിയ ടിക് ടോക് വളരെ പെട്ടെന്ന് തന്നെ യുവാക്കളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇപ്പോഴിതാ ടിക് ടോക് ഫേസ്ബുക്കിനെയും തറ പറ്റിച്ചിരിക്കുന്നു. ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ടോക്കിന്റേതാണെന്ന് സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊത്തം ഡൗണ്‍ലോഡിന്റെ കണക്കെടുത്താല്‍ ഇതില്‍ പകുതിയോളം ഇന്ത്യയില്‍ നിന്നുമാണ്. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെ 1.88 കോടി പേരാണ് ലോകവ്യാപകമായി ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 47 ശതമാനം ഡൗണ്‍ലോഡും ഇന്ത്യയിലാണെന്നാണ് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ വ്യക്തമാക്കുന്നത്. ഇതേ കാലയളവില്‍ 1.76 കോടി പേരാണ് ഫേസ്ബുക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 21 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.
കഴിഞ്ഞ വര്‍ഷം അവസാനപാദത്തിലെ കണക്കെടുത്താല്‍ ഫേസ്ബുക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ്. അതില്‍ നിന്നും ടിക്ക് ടോക്കിലേക്കുള്ള മാറ്റം യുവാക്കളുടെ ഇടയിലും പുതുതായി ഈ മേഖലയിലേക്കെത്തുന്നവരുടെ ഇടയിലും ടിക്ടോക്ക് ജനപ്രിയമാകുന്നു എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ചൈനീസ് സ്റ്റാര്‍ട്ട് അപ്പായ ബൈറ്റ്ഡാന്‍സിന്റെ ഉല്‍പ്പന്നമാണ് ടിക് ടോക്ക്. ചൈനയില്‍ ഹോങ്കോങ്ങും മകാവുവും ഒഴികെയുള്ള സ്ഥലങ്ങളില്‍ ഫേസ്ബുക്കിന് വിലക്കുണ്ട്. ഇത് ടിക് ടോക്കിന് ഗുണകരമായിരിക്കാമെന്നാണ് വിലയിരുത്തല്‍. ടിക് ടോക്കിന് വെബ് പതിപ്പില്ല എന്നതും ഫേസ്ബുക്കിന് സജീവമായ വെബ് പതിപ്പ് ഉണ്ട് എന്നതും ടിക് ടോക്ക് ആപ്പിന്റെ ഡൗണ്‍ലോഡ് എണ്ണം കൂടുതലാവാന്‍ കാരണമായിട്ടുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.
ഇന്ത്യയില്‍ ആകെ 30 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ടിക് ടോക്കിന് 20 കോടി ഉപയോക്താക്കളുമുണ്ട്. 2016 ല്‍ പുറത്തിറങ്ങുകയും അടുത്ത കാലത്തുമാത്രം ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കുകയും ചെയ്ത ടിക് ടോക്കിന് ചുരുങ്ങിയ കാലയളവിലാണ് ഇത്രയും ആരാധകരുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ്.