യുവകവി എസ്. കലേഷിന്റെ കവിത കോപ്പിയടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ദീപ നിശാന്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കോപ്പിയടിക്കെതിരേ വിമര്‍ശിച്ച് കമന്റിടുന്നവരെ ബ്ലോക് ചെയ്താണ് ദീപ പ്രതികരിക്കുന്നത്. അഡ്വക്കറ്റ് ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ദീപയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുണ്ട്. ഒരു അധ്യാപികയായ ദീപ എന്തു മാതൃകയാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും ചോദിക്കുന്നത്.
മുമ്പ് പല വിവാദ വിഷയങ്ങളിലും അഭിപ്രായം പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ താരമായ ദീപയ്ക്ക് പിന്തുണയുമായി ആരുമെത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ മറ്റു ചിലരും ദീപ തങ്ങളുടെ കൃതികള്‍ കോപ്പിയടിച്ച് സ്വന്തം പേരിലാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആര്. അജിത്ത്കുമാര്‍ എന്നയാള്‍ എഴുതിയ ഒറ്റത്തുള്ലിപ്പെയ്ത്ത് എന്ന കൃതി ഒറ്റമരപ്പെയ്ത്ത് എന്നപേരില്‍ ദീപ കോപ്പിയടിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ദീപയുടെ കോപ്പിയടി സോഷ്യല്‍മീഡിയയില്‍ ട്രോളന്മാര് ആഘോഷമാക്കിയിട്ടുണ്ട്. പണ്ട് കുമ്മനം രാജശേഖരെ അപമാനിച്ച് കുമ്മനടി എന്ന വാക്കു സൃഷ്ടിച്ചവര്‍ ഇപ്പോള്‍ ദീപയടി എന്ന പേരിലാണ് കോപ്പിയടിക്കുന്നതിനെ വിശേഷിപ്പിക്കുന്നത്. നിരവധി ട്രോളുകളാണ് കോപ്പിയടി വിഷയത്തില്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞാടുന്നത്.