എത്ര സംഘര്‍ഷഭരിതമായ മനസിനെയും ശാന്തമാക്കാന്‍ കഴിയുന്ന ഒന്നാണ് കൊച്ചുകുട്ടികളോടൊപ്പമുള്ള സമയം ചെലവഴിക്കല്‍. ഏത് ശിലാഹൃദയത്തെയും അലിയിക്കാനുള്ള കഴിവും അതിനുണ്ട്. സമാനമായ രീതിയില്‍ ഒരു അപ്പൂപ്പനും കൊച്ചുമോളും തമ്മിലുള്ള രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചിരിയുണര്‍ത്തി വൈറലായിരിക്കുന്നത്.
എന്താടീ നിന്റെ ഉദ്ദേശം പെറുക്കി എടുക്കെടീ തേങ്ങ മുഴുവനും. ഒരു അപ്പൂപ്പനും കൊച്ചുമോളും ഒരുമിച്ചുള്ള രസകരമായ വഴക്കിന്റെ വിഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീടിന്റെ അടുക്കള ഭാഗത്ത് വൃത്തിയായി അടുക്കിവച്ചിരുന്ന തേങ്ങകള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കൊച്ചുമോളെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിച്ച അപ്പൂപ്പന് പകച്ചുപോയി. അവളുടെ കുസൃതിയ്ക്ക് മുന്നില്‍.
ഇടയ്ക്ക് അമ്മൂമ്മയും എത്തിയതോടെ സംഭവം ഉഷാറായി. ഇതോടെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മൂമ്മയ്ക്കും അപ്പൂപ്പനും തിരിച്ച് പണി കൊടുത്ത് താരമാവുകയാണ് ആ മിടുക്കി വീണ്ടും. തേങ്ങയെടുത്ത് മുറ്റത്തേക്ക് വലിച്ചെറിയുന്ന രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.