ഇ​വി​ടെ വി​ദ്വേ​ഷ​ത്തി​ന് ഇ​ട​മി​ല്ല! ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മൗ​നാ​നു​വാ​ദം ന​ൽ‌​കി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ‌​ക്ക് മ​റു​പ​ടി​യു​മാ​യി ഫേ​സ്ബു​ക്ക് ഇ​ന്ത്യ രം​ഗ​ത്ത്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മൗ​നാ​നു​വാ​ദം ന​ൽ‌​കി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ‌​ക്ക് മ​റു​പ​ടി​യു​മാ​യി ഫേ​സ്ബു​ക്ക് ഇ​ന്ത്യ രം​ഗ​ത്ത്. വി​ദ്വേ​ഷ പ​ര​മാ​ർ​ശ​ങ്ങ​ൾ‌ ത​ങ്ങ​ളു​ടെ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച ന​യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചാ​ണ് ഫേ​സ്ബു​ക്ക് രം​ഗ​ത്തെ​ത്തി​യ​ത്.

ഫേ​സ് ബു​ക്ക് ഇ​ന്ത്യ​യു​ടെ മേ​ധാ​വി​യും മ​ല​യാ​ളി​യു​മാ​യ അ​ജി​ത് മോ​ഹ​നാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ന്‍റെ ന​യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് അ​ദ്ദേ​ഹം ബ്ലോ​ഗി​ൽ കു​റി​പ്പി​ട്ടു.

ആ​ളു​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി സ്വ​യം പ്ര​കാ​ശി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന തു​റ​ന്ന​തും സു​താ​ര്യ​വും പ​ക്ഷ​പാ​ത​പ​ര​മ​ല്ലാ​ത്ത​തു​മാ​യ പ്ലാ​റ്റ്ഫോ​മാ​ണ് ഫേ​സ്ബു​ക്ക്, എ​ല്ലാ​യ്പ്പോ​ഴും- ഫേ​സ് ബു​ക്ക് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റും എം​ഡി​യു​മാ​യ അ​ജി​ത് മോ​ഹ​ൻ ബ്ലോ​ഗി​ൽ പ​റ​ഞ്ഞു.

വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ പ്ലാ​റ്റ്ഫോ​മി​ൽ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് സ്ഥാ​ന​മി​ല്ല. ഫേ​സ​ബു​ക്കി​ലെ ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച് നി​ഷ്പ​ക്ഷ​മാ​യ സ​മീ​പ​ന​മാ​ണു​ള്ള​ത്.

കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ലു​ണ്ട്. ആ​രു​ടേ​യും പാ​ർ‌​ട്ടി പ​ദ​വി​യും പാ​ർ​ട്ടി ബ​ന്ധ​വും മ​ത​വും വി​ശ്വാ​സ​വും ഒ​ന്നും പ​രി​ഗ​ണി​ക്കാ​തെ ആ​ഗോ​ള​ത​ല​ത്തി​ൽ ഈ ​ന​യ​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഫേ​സ്ബു​ക്കി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച ഉ​ള്ള​ട​ക്ക​ങ്ങ​ൾ ത​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്, ഇ​ത് തു​ട​രു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ജി​ത് മോ​ഹ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും വേ​ദി​യൊ​രു​ക്കി എ​ന്ന വി​വാ​ദ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ഫേ​സ്ബു​ക്കി​ന് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

സെ​പ്റ്റംബർ ര​ണ്ടാം തീ​യ​തി സ​മി​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. ഫേ​സ് ബു​ക്ക് അ​ധി​കൃ​ത​രി​ൽ നി​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം സ​മ​യം വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച ന​ൽ​കി​യ നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് മൗ​നാ​നു​വാ​ദം ന​ൽ​കി എ​ന്ന വി​ഷ​യ​ത്തി​ൽ ഫേ​സ് ബു​ക്കും അ​വ​രു​ടെ ഇ​ന്ത്യ​യി​ലെ ന​യ​രൂ​പീ​ക​ര​ണ വി​ഭാ​ഗം മേ​ധാ​വി​യാ​യ ആം​ഖി ദാ​സും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണു നേ​രി​ടു​ന്ന​ത്.

ബി​ജെ​പി, സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ളെ വി​ല​ക്കി​യാ​ൽ അ​തു ത​ങ്ങ​ളു​ടെ ഇ​ന്ത്യ​യി​ലെ വ്യ​വ​സാ​യ വ​ള​ർ​ച്ച​യെ ബാ​ധി​ക്കു​മെ​ന്നു ആം​ഖി ദാ​സ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​യെ​ന്ന വി​വ​രം വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ലാ​ണു പു​റ​ത്തു വി​ട്ട​ത്.

ഫേ​സ് ബു​ക്കി​ന്‍റെ ഇ​ന്ത്യ​യി​ലെ പ്ര​ചാ​ര​വും ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ വി​ഷ​യം വ​ള​രെ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യി​ൽ അം​ഗ​മാ​യ ഒ​രം​ഗം പ്ര​തി​ക​രി​ച്ച​ത്.

വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് മീ​തെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​തെ ഫേ​സ് ബു​ക്ക് ഇ​ന്ത്യ​യി​ൽ എ​ടു​ത്ത നി​ല​പാ​ടി​ൽ ക​മ്പ​നി​യു​ടെ അ​ക​ത്തു​നി​ന്നു ത​ന്നെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു എ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment