ഫേസ്ബുക്ക് ലൈവിൽ ശ്രദ്ധിച്ച് ഓടിച്ച ബസ്, ലോറിയുമായി കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് ജീവൻ നഷ്ടമായി. ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ദാരുണസംഭവം അരങ്ങേറിയത്. ബസ് ഡ്രൈവർ ഫേസ്ബുക്ക് ലൈവിൽ ശ്രദ്ധിച്ച് വാഹനം ഓടിച്ചതാണ് അപകടത്തിനു കാരണമായത്.
മരിച്ച ഒമ്പതു പേരും റൊമാനിയക്കാരാണ്. മണൽ നിറച്ച ലോറിയിലായിരുന്നു ഈ മിനി ബസ് ഇടിച്ചത്. ലോറി ബസിനു തൊട്ട് അടുത്തെത്തിയപ്പോൾ ഫോണ് വലിച്ചെറിഞ്ഞ ഡ്രൈവർ ബസ് വെട്ടിച്ചുമാറ്റുവാൻ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുകയായിരുന്നു.
അപകടത്തിനു തൊട്ടു മുമ്പ് ബസിനുള്ളിലായിരുന്ന യാത്രികർ സംഗീതം ആസ്വദിച്ച് യാത്ര ചെയ്യുന്നതിന്റെ ശബ്ദം വീഡിയോയിൽ കേൾക്കാം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലോറിയുടെ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.