മന്ത്രിസഭാ തീരുമാനങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുന്നതിനിടെ അബദ്ധത്തിൽ കാറ്റ് ഫിൽറ്ററിൽ തട്ടി മന്ത്രിയുടെ മുഖത്ത് മീശയും ചെവിയും. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ സർക്കാരിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അബദ്ധം സംഭവിച്ചത്.
മന്ത്രിസഭാ തീരുമാനങ്ങൾ ലൈവ് നൽകുന്നതിനിടെ ഫേസ്ബുക്ക് പേജ് അഡ്മിന്റെ കൈ അറിയാതെ തട്ടി സംസാരിച്ചുകൊണ്ടിരുന്നവരുടെ മുഖത്ത് പൂച്ച ചെവിയും മീശയും പ്രത്യക്ഷപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പരിഹരിച്ചുവെങ്കിലും ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.