കുമരകം: നാളെ വിവാഹം കഴിക്കാനായി എല്ലാ തയാറെടുപ്പും നടത്തിയ യുവാവിനു താൻ കബളിപ്പിക്കപ്പെട്ടത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
വാട്സ്ആപ്പിൽ കണ്ട പെണ്കുട്ടി എന്ന നിലയിലാണ് ബന്ധം തുടർന്നതെന്നും സംസാരത്തിലെ നിഷ്കളങ്കത മൂലമാണ് താൻ ഇഷ്്ടപ്പെട്ടതെന്നും കണ്ണൂർ തളിപ്പറന്പ് കൂവേരി കാക്കാമണി ബാലകൃഷ്ണന്റെ മകൻ കെ. എം. വിഗേഷ് (30) പറയുന്നു.
ഫേസ്ബുക്ക് വ്യാജ ഐഡി ഉണ്ടാക്കി അയൽവാസിയായ യുവതിയുടെ ഫോട്ടോ നൽകി യുവാവിനെ കബളിപ്പിച്ച് വിവാഹം ഉറപ്പിച്ചെന്ന പരാതിയിൽ പ്രതിയായ തിരുവാർപ്പ് മണയത്തറ രാജപ്പന്റെ ഭാര്യ റെജി രാജു(43) വിനെ ചോദ്യം ചെയ്തതിനു ശേഷം ഇന്നലെ വൈകുന്നേരം ജാമ്യത്തിൽ വിട്ടു.
ആൾമാറാട്ടം നടത്തിയതിനു പിന്നിൽ വീട്ടമ്മയ്ക്കു യുവാക്കളോട് ഫോണിൽ സംസാരിക്കാനും ശൃംഗരിക്കാനുമുള്ള മോഹം മാത്രമാണെന്ന് സൂചന.
നിത്യേന രാത്രി ഒന്പതു മുതൽ 11 വരെ യുവാവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിഗേഷ് കുമരകം പോലീസിനോട് അറിയിച്ചു. ആൾമാറാട്ടം നടത്തിയിരുന്നതിനാൽ ഒരിക്കൽ പോലും വീട്ടമ്മ യുവാവുമായോ ബന്ധുക്കളുമായോ വീഡിയോ കോൾ നടത്തിയിട്ടില്ല.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച റെജിമോൾ വികേഷിന് വിശ്വാസത്തിനായി അയച്ചു കൊടുത്തത് അയൽവാസിയും സുന്ദരിയുമായ ഡാൻസ് ടീച്ചറിന്റെ വിവിധ പ്രായത്തിലുള്ള 100 ഫോട്ടോകളും റേഷൻ കാർഡിന്റെയും ഐഡന്റിറ്റി കാർഡിന്റെയും കോപ്പികളുമാണ്.
വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനെന്ന വ്യാജേന ആശാ വർക്കറായ വീട്ടമ്മ വാങ്ങിയതാണിവ. ബാങ്കിൽ നിന്ന് പണാപഹരണം നടത്തിയതിനും ഫേസ് ബുക്കിൽ ആൾമാറാട്ട പോസ്റ്റിട്ടതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിവാഹ ആലോചന മുതൽ നാളെ കല്യാണം നടത്താൻ തീരുമാനിച്ചെങ്കിലും ഇതുവരെ വധുവിനെ കാണാൻ വരനോ ബന്ധുക്കൾക്കോ അവസരം നൽകാതിരിക്കാൻ പറഞ്ഞ കാര്യങ്ങൾ ഈ വീട്ടമ്മയുടെ കൗശലത്തിന് തെളിവാണ്.
തിരുവനന്തപുരം സർക്കാർ ആശുപത്രിയിലെ ടെക്നീഷ്യനായ വധുവിനെ കാണാൻ രണ്ടു തവണ കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട വരനെ ഓരോ തവണയും സൂത്രത്തിൽ തിരിച്ചയച്ചു.
വീട്ടിൽ മരണം, ചിക്കൻ പോക്സ്, വഴി പണി തുടങ്ങിയ കാരണങ്ങൾ നിരത്തി ലോഡ്ജിൽ വെച്ച് കല്യാണ നിശ്ചയം നടത്തിക്കാൻ പോലും വീട്ടമ്മയ്ക്കു സാധിച്ചു.
ജനുവരി 27നു പെണ്ണിന്റെ അമ്മയായി വീട്ടമ്മയും അച്ചനായി തന്റെ സ്വന്തം നാടായ പുതുപ്പള്ളി സ്വദേശിയേയും കോട്ടയത്തെ ലോഡ്ജിൽ എത്തിച്ച് യുവാവിന്റെ വീട്ടുകാരുമായി കല്യാണ നിശ്ചയം നടത്തിച്ച ബുദ്ധിയും അപാരം തന്നെ.
രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തിലെ യുവാവ് തൃപ്രയാർ ക്ഷേത്രത്തിൽ ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും മന്ത്രിമാർ ഉൾപ്പടെയുള്ളവരെ ക്ഷണിക്കുകയും ചെയ്തതെന്ന് സഹോദരി വിനീഷാ രാഷ്്ട്രദീപികയോടു പറഞ്ഞു.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വധുവിന് കണ്ണൂരിലേക്ക് സ്ഥലം മാറ്റം വാങ്ങാൻ യുവാവ് ശ്രമിക്കണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടതു അവിശ്വാസം ഉണ്ടാകാതിര, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾക്ക് കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തെതെങ്കിലും യഥാർത്ഥ ഉദ്ദേശം കണ്ടെത്തനായില്ല.
കുമരകം സി.ഐ ഷിബു പാപ്പച്ചൻ, എസ്ഐ ജി. രജൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ യുവാവിന്റെ പരാതിയെ തുടർന്ന് അന്വേഷണം തുടരുന്നു.