കണ്ണൂർ: കന്യാസ്ത്രീകൾക്കെതിരെയും പാസ്റ്റർമാർക്കെതിരെയും സാമൂഹിക സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഫെയ്സ്ബുക്കിൽ കമന്റുകൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശിക്കെതിരെ തലശേരി ഡിവൈഎസ്പി കേസെടുത്തു.
നൂറാംതോട് മച്ചുക്കുഴിയിൽ സെബാസ്റ്റ്യൻ വർക്കിക്കെതിരെയാണ് കേസെടുത്തത്. തലശേരി അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. ക്രിസ്തീയ വിശ്വാസികളെ അപകീർത്തിപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ പോസ്റ്റിട്ടതെന്നായിരുന്നു പരാതി.