കലിഫോര്‍ണിയ: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനിയായ ഫേസ്ബുക്ക് പേരു മാറ്റി. മെറ്റ എന്ന പേരിലാകും കോര്‍പറേറ്റ് ലോകത്ത് ഇനി കമ്പനി അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ്.
ഫേസ്ബുക്ക് കണക്റ്റഡ് ഓഗ്മെന്റഡ് ആന്റ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് ഇക്കര്യം അദ്ദേഹം അറിയിച്ചത്.
കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഫേസ്ബുക്ക് എന്ന പേര് പ്രതിഫലിപ്പിക്കുന്നില്ല എന്നാണു പേരുമാറ്റത്തിനു കാരണമായി സക്കര്‍ബര്‍ഗ് പറയുന്നത്.
ഫേസ്ബുക്ക് മെറ്റയായെങ്കിലും കമ്പനിയുടെ കീഴില്‍ വരുന്ന ആപ്ലിക്കേഷനുകളുടെ പേരിന് മാറ്റമില്ല. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ഓകുലസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇനി ‘മെറ്റ’യുടെ കീഴിലാകും.