ഗുരുഗ്രാം: അവസാന നിമിഷങ്ങൾ ഫേസ്ബുക്കിൽ തത്സമയം പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഗുരുഗ്രാമിലാണ് അമിത് ചൗഹാൻ(28) ജീവനൊടുക്കിയത്. പട്ടൗഡിയിലെ ഹെയ്ലി മാണ്ഡി സ്വദേശിയാണ് ഇയാൾ.
ഭാര്യ പ്രീതിയുമായുള്ള വഴക്കും കുടുംബപ്രശ്നങ്ങളുമാണ് ജീവനൊടുക്കലിലേക്കു നയിച്ചതെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അമിതുമായി വഴക്കുണ്ടായതിനെ തുടർന്ന് പ്രീതി സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. ഇതിൽ നിരാശനായ ചൗഹാൻ ജീവനൊടുക്കുകയായിരുന്നു.
താൻ ജീവനൊടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ ഷെയർ ചെയ്യണമെന്ന് അമിത് സുഹൃത്തുക്കളോട് അഭ്യർഥിച്ചിരുന്നു. അമിത് കുറച്ചുമാസങ്ങൾക്കു മുന്‍പ് വിഷാദരോഗത്തിനു ചികിത്സ തേടിയിരുന്നതായി പോലീസ് അറിയിച്ചു. അമിത്-പ്രീതി ദന്പതികൾക്കു രണ്ടു പെണ്‍കുട്ടികളുണ്ട്.