വിയ്യൂർ: ജയിലിൽ ഫാൻസി കണ്ണാടികളുടെയും നെറ്റി പട്ടങ്ങളുടെയും പ്രദർശനവും വിൽപ്പനയും ആരംഭിച്ചു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് ജയിൽ കവാടത്തിനു മുന്നിൽ പ്രദർശനവും വിൽപ്പനയും ആരംഭിച്ചത്. പ്രശസതമായ ആറന്മുള കണ്ണാടിയെ അനുസമരിക്കുന്ന രീതിയിൽ മികച്ച രീതിയിലാണ് ജയിൽ തടവുകാരായ കലകാരൻമാർ ഇവ ഒരുക്കിയത്.
ഐ മിസ് യു എന്ന് പുതിയ ട്രേഡ് മുതൽ കണ്ണാടിയിൽ എഴുതി പിടിപ്പിച്ചിട്ടുണ്ട്. കൂടൊത കഥകളിയും, ശ്രീകൃഷണനും, ക്രിസ്മസ് അപ്പൂപ്പനും, ക്രിസമസ് നക്ഷത്രവും, കുരിശും, ലൗവ് ബേർഡ്സും, വീടും തുടങ്ങിയവ മനോഹരമായി ഫേൻസി കണ്ണാടിയിൽ ഒരുക്കിയിട്ടുണ്ട്. കൂടൊത അര അടി മുതൽ എട്ട് അടി വരെയുള്ള നെറ്റിപട്ടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നാനൂറു മുതൽ എണ്ണായിരം രൂപ വരെ വിലയുള്ള നെറ്റി പട്ടങ്ങളും കണ്ണാടികളുമാണ് ഇവിടെ വച്ചിട്ടുള്ളത്. ജയിൽ സൂപ്രാണ്ട് എം.കെ. വിനോദ് കുമാർ, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് ഗ്രേഡ് വണ്‍ ജെ. യോഹന്നൻ എന്നിവരുടെ നേത്യത്വത്തിലാണ് തടവുകാരായ കലാകരൻമാർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയത്. ഇത്തവണ ഫാൻസി കണ്ണാടികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.