ബോളിവുഡ് സുന്ദരി ഉര്‍വശി റൗട്ടേലയുടെ ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. എങ്കിലും ഇത്തവണ പലരും ശ്രദ്ധിച്ചത് താരത്തിന്റെ കൈയ്യില്‍ ഇരുന്ന ഒരു വാട്ടര്‍ബോട്ടിലായിരുന്നു.
ബോളിവുഡ് താരങ്ങളുടേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളുടെയും കൈയ്യില്‍ ഈ ബോട്ടില്‍ കണ്ടിട്ടുണ്ട്.
എന്നാല്‍ ഇത് ഒരു സാധാരണ വാട്ടര്‍ ബോട്ടില്‍ അല്ല. ബ്ലാക്ക് വാട്ടര്‍ അഥവാ ‘കറുത്തവെള്ളം’ എന്നറിയപ്പെടുന്ന വെള്ളമാണ് ഇത്. വില കേട്ടാല്‍ പലരുടെയും മുഖം കറുക്കും… 3000 രൂപയാണ് ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില.
ഇത്രയധികം വിലയുള്ള ഈ വെള്ളത്തിന്റെ പ്രത്യേകത എന്താണെന്നല്ലേ ?. പ്രകൃതിദത്തമായ കറുത്ത ആല്‍ക്കലൈന്‍ വെള്ളമാണ് ബ്ലാക്ക് വാട്ടര്‍ എന്ന് അറിയപ്പെടുന്നത്.
പ്രകൃതിദത്ത ജൈവധാതുക്കളാണ് ഈ വെള്ളത്തില്‍ അടങ്ങിയിരിയ്ക്കുന്നത്. ശരീരത്തിലെയും കുടലിലെയും അസിഡിറ്റി അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ, നിങ്ങളുടെ ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും വെള്ളം സഹായിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും പി.എച്ച് അളവ് കൂടുതലായിരിക്കാനും ഈ വെള്ളം സഹായിക്കും.
എന്തായാലും എന്തു സാഹസം സഹിച്ചും ഒരു കുപ്പി കറുത്ത വെള്ളം കുടിക്കണമെന്ന ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ ധാരാളം ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്.