ലോകത്തെ ഏറ്റവും പ്രായമേറിയ വനിതയുടേതെന്ന പേരില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ടിക്ടോക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമത്തില്‍ വൈറലാകുകയാണ് ഒരു വീഡിയോ.
വീഡിയോപ്രകാരം 399 വയസാണ് ഇവര്‍ക്ക് പറയുന്നത്. എന്നാല്‍ വൈറലായ വീഡിയോക്ക് പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. 399 പ്രായമുള്ള സ്ത്രീയല്ല വീഡിയോയിലുള്ളത്.
ചില വീഡിയോകളില്‍ 169 വയസ്സുള്ള വയോധികന് എന്നു പറഞ്ഞും വീഡിയോ വൈറലായിരുന്നു.
എന്നാല്‍ അതൊന്നുമല്ല സത്യം. വീഡിയോയിലുള്ളത് ഒരു ബുദ്ധ സന്യാസിയാണ്. ലുവാങ് ടാ എന്നു പേരുള്ള ഇദ്ദേഹത്തിന്റെ പ്രായം 109 വയസ്സാണ്.
തായ്ലാന്റില് നിന്നുള്ള ലുവാങ് ടായുടെ വീഡിയോ പുറത്തുവിട്ടത് അദ്ദേഹത്തിന്റെ കൊച്ചുമകളാണ്. @auyary എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തന്റെ മുത്തച്ഛന്റെ വീഡിയോ പെണ്‍കുട്ടി പുറത്തുവിട്ടത്.
മില്യണില്‍പരം കാഴ്ചക്കാരെയാണ് ലുവാങ് ടായുടെ വീഡിയോക്ക് ലഭിച്ചത്. എന്നാല്‍ വൈകാതെ വീഡിയോ പലരും അടിസ്ഥാന രഹിതമായ വാദങ്ങളോടെ പ്രചരിപ്പിക്കുകയായിരുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും പ്രായമുള്ളയാള്‍ കെയ്ന്‍ ടനാങ്ക എന്ന വൃദ്ധയാണ്. 119 വയസ്സാണ് ടനാങ്കയുടെ പ്രായം.