ആലപ്പുഴ: പുതുച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസിൽ മുൻകൂർ ജാമ്യം തേടി ചലച്ചിത്ര താരം ഫഹദ് ഫാസിൽ സമർപ്പിച്ച അപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.ഫഹദിന് മുൻകൂർ ജാമ്യം നൽ കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
പുതുച്ചേരിയിലെ വ്യാജ വിലാസത്തിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കാർ രജിസ്റ്റർ ചെയ്തു നികുതി വെട്ടിപ്പ് നടത്തിയതിനാണ് ഫഹദിനെതിരേ ക്രൈംബ്രാഞ്ച് ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ 19 ന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നടനോട് ആവശ്യപ്പെട്ടെങ്കിലും നടൻ മൂന്നാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരിന്നു. രജിസ്ട്രേഷൻ വിവാദമായതോടെ ഫഹദ് ആലപ്പുഴ ആർ.ടി.ഓഫീസിൽ നികുതി അടച്ചിരുന്നു