മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനത്തിൽ നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി ഫഹദ് ഫാസിൽ. ചിത്രത്തിൽ നിന്നും താരം പിന്മാറിയതിനെ ചൊല്ലി നിരവധി അഭ്യൂഹങ്ങൾ പരന്ന സാഹചര്യത്തിലാണ് താരം തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ ചിത്രത്തിൽ വിശ്വാസമില്ലാത്തതിനാലാണ് താൻ പിന്മാറിയതെന്നാണ് ഫഹദ് വ്യക്തമാക്കുന്നത്. അവസാന നിമിഷം വരെ ഞാൻ ആ സിനിമ മനസിൽ കാണാൻ ശ്രമിച്ചു. പക്ഷെ എനിക്ക് അതിന് സാധിച്ചില്ല. മനസിൽ ഒരു സിനിമ കാണാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വേണ്ട എന്ന തീരുമാനം സ്വീകരിക്കുന്നത്.
വിശ്വാസമില്ലാത്ത സിനിമയിൽ അഭിനയിച്ചാൽ എല്ലാവർക്കും അത് ബുദ്ധിമുട്ടാകും. ഞാൻ ഈ തീരുമാനം സ്വീകരിച്ചതിന്റെ കാരണം മണിസാറിന് മനസിലാക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുണ്‍ വിജയ്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലിനു പകരം ചിത്രത്തിലെത്തിയതാണ് അരുണ്‍ വിജയ്.