മലയാള സിനിമയിലെ ദ ബെസ്റ്റ് ഓണ്‍ സ്ക്രീൻ, ഓഫ് സ്ക്രീൻ കപ്പിൾസാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. ഇൻഡസ്ട്രിയിൽ നിന്ന് വിട്ടുനിന്നതോടെ നസ്രിയയുടെ വിശേഷങ്ങളറിയാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് ആരാധകർ. നസ്രിയയുടെ മടങ്ങിവരവിനെ കുറിച്ചാണ് ആരാധകർക്ക് അറിയേണ്ടത്.
ഏറ്റവുമൊടുവിൽ നൽകിയ അഭിമുഖത്തിലും നസ്രിയയുടെ മടങ്ങിവരവിനെക്കുറിച്ചും നസ്രിയ ജീവിതത്തിലേക്ക് വന്നപ്പോഴുണ്ടായ മാറ്റത്തെ കുറിച്ചും ഫഹദ് സംസാരിക്കുകയുണ്ടായി. ഫഹദിന്റെ വാക്കുകളിലേക്ക്…
ഞാനും നസ്രിയയും ഇപ്പോൾ ഫ്ളാറ്റ് മാറി, ഞങ്ങളുടേതായ ലോകത്താണ്. ഇപ്പോൾ കുടുംബ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുന്നു. ഗംഭീരമെന്ന് ഞങ്ങൾ രണ്ട് പേർക്കും തോന്നുന്ന ഒരു സ്ക്രിപ്റ്റ് വന്നാൽ നസ്രിയ തിരിച്ചെത്തും. അല്ലാതെ അതിനു വേണ്ടി ഒന്നും ചെയ്യാൻ പരിപാടിയില്ല.നസ്രിയ വന്നപ്പോൾ ജീവിതം അർഥപൂർണമായി. ഞാൻ അലസനും മടിയനുമായിരുന്നു. വീട്ടിൽ നിന്ന് പുറത്ത് പോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ അവൾക്ക് കഴിഞ്ഞിട്ടുണ്ട്.
സ്റ്റാർഡത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നതേയില്ല. ഞാൻ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ടുള്ള കളിയില്ല. എന്റെ കരിയർ അതിന് തടസമാണെന്ന് തോന്നിയാൽ അത് ഉപേക്ഷിക്കാൻ ഞാൻ തയാറാണ്. അടുത്തിടെ വീണ്ടും ഖസാക്കിന്റെ ഇതിഹാസം വായിച്ചു. വിസ്മയ ലോകത്തിന്റെ കഥ പറയുന്ന ആ നോവൽ ആരെങ്കിലും സിനിമയാക്കിയെങ്കിൽ എന്ന് മോഹിച്ചുപോവുന്നു- ഫഹദ് ഫാസിൽ പറയുന്നു.