ഫഹദ് ഫാസിലും ശിവകാർത്തികേയനും ഒന്നിക്കുന്ന വേലൈക്കാരൻ എന്ന ചിത്രമാണ് തമിഴകത്ത് ഇപ്പോൾ സംസാര വിഷയം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് ശിവകാർത്തികേയൻ ഫഹദിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തി. ചിത്രത്തിലെ ഫഹദിന്റെ അഭിനയം തന്നെ ശരിക്കും വിസ്മയിപ്പിച്ചെന്നും ഫഹദിനോടൊപ്പമുള്ള അഭിനയം വളരെ രസകരമായിരുന്നുവെന്നും ശിവ കാർത്തികേയൻ പറഞ്ഞു. ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിലാണ് എത്തുന്നത്.
നയന്‍താരയും സ്നേഹയുമാണ് നായികമാരായി എത്തുന്നത്. വേലൈക്കാരനില്‍ അഭിനയിച്ചതോടു കൂടി താന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനായി മാറിയെന്ന് ശിവകാര്ത്തികേയന് പറയുന്നു. ടെലിവിഷന്‍ പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ഇനി സഹകരിക്കില്ലെന്നും ശിവകാര്ത്തികേയന് പറയുന്നു. സിനിമയിലെ ഇമോഷണല്‍ സീക്വന്‍സുമായി ബന്ധപ്പെട്ടാണ് താന്‍ ഈ തീരുമാനം എടുത്തതെന്നും അത് ഏത് രംഗമാണെന്ന് ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കി.