ഇക്കഴിഞ്ഞ ദിവസം സന്ധ്യമയങ്ങിയ സമയത്ത് കോട്ടയം നഗരത്തിലൂടെ കടന്നുപോയവര്‍ വഴിയരികില്‍ കടല കൊറിച്ചുകൊണ്ട് കൂളായി നിന്ന ഒരു യുവാവിനെ കണ്ട് അല്‍പ്പമൊന്ന് നിന്നു. നല്ല പരിചയമുള്ള മുഖം. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസിലായത്. അത് ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകമായ ഫഹദ് ഫാസിലായിരുന്നു. കൂട്ടലുണ്ടായിരുന്നവരോട് അന്വേഷിച്ചപ്പോഴാണറിയുന്നത്, കാര്‍ബണ്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനാണ് താരം നഗരത്തിലെത്തിയത്. ചിത്രീകരണത്തിനിടെ ആരോ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലുമാണ്. ചിത്രത്തിന്റെ സംവിധായകന്‍ വേണുവിനെയും വീഡിയോയില്‍ കാണാന്‍ സാധിക്കും. മംമ്താ മോഹന്‍ദാസ്, ദിലീഷ് പോത്തന്‍, നെടുമുടി വേണു,സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സന്ധ്യമയങ്ങിയ സമയത്ത്, കോട്ടയം നഗരത്തിലൂടെ കടല കൊറിച്ച് നടന്‍ ഫഹദ് ഫാസില്‍! അമ്പരന്ന് നാട്ടുകാര്‍; വീഡിയോ വൈറല്‍
