പ്രശസ്ത സിനിമാതാരവും സംവിധായകന്‍ ഫാസിലിന്റെ മകനുമായ ഫഹദ് ഫാസില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് ഒരു ന്യൂസ് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ലേസ് പോര്‍ട്ടിലെ വീടിന്റെ മുകളിലത്തെ നിലയുടെ വിലാസത്തിലാണ് ഫഹദിന്റെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഫഹദിനെ അറിയില്ലെന്ന് വീട്ടുടമ പറഞ്ഞതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി. ഇ-ക്ലാസ് ബെന്‍സിന് 70 ലക്ഷം രൂപയാണ് വില. ഫഹദ് ഫാസില്‍ താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലാണ് നിലവില്‍ കാറുള്ളത്.
നേരത്തെ നടി അമലപോളിനെതിരേയും സമാനരീതിയില്‍ വാര്‍ത്ത വന്നിരുന്നു. നടി ഉപയോഗിക്കുന്ന ബെന്‍സ് കാര്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യാജമായി വാങ്ങിയതാണെന്നാണ് റിപ്പോര്‍ട്ട് വന്നത്. തനിക്കിക്കാര്യത്തില്‍ യാതൊരു അറിവുമില്ലെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്. ഏതായാലും മലയാള സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ മോശം വാര്‍ത്തകളാണ് മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പലതും പുറത്തുവരാനുണ്ടെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു.