കൈവച്ച ആദ്യ സിനിമ വമ്പന്‍ പരാജയമായിപ്പോയപ്പോള് അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അറിയാത്ത കാര്യങ്ങളെല്ലാം പഠിച്ച്, പൂര്‍വ്വാധികം ശക്തിയോടെ സിനിമയില്‍ തിരിച്ചെത്തി, ചെയ്ത സിനിമകളെല്ലാം വന്‍ വിജയമാക്കി, മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഫഹദ് ഫാസിലിപ്പോള്‍. ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിന്റെ വിജയം നല്കുന്ന മധുരമാണ് ഫഹദ് ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. ഈയവസരത്തില്‍ ജീവിതത്തിലെ പരാജയങ്ങളെയും വിജയങ്ങളെയും കുറിച്ചുള്ള ഒരു മാധ്യമത്തിന്റെ ചോദ്യത്തിന് ഫഹദ് നല്കിയ ഉത്തരമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…
‘തോല്‍വിയിലാണ് തുടങ്ങുന്നത്. ഒരു പാട് തോറ്റിട്ടിട്ടുണ്ട് പക്ഷേ തളര്‍ന്നിട്ടില്ല. പടം ഓടിയില്ലെങ്കില്‍ ആ പടത്തിനുണ്ടായ സാമ്പത്തിക നഷ്ടമല്ല. മറിച്ച് നമ്മള് തെറ്റായിരുന്നല്ലോ എന്നാണ് എന്റെ ചിന്ത. കഴിഞ്ഞ ആറ് മാസമോ അതിലപ്പുറമോ നാം കൊണ്ടു നടന്ന ചിന്ത അല്ലെങ്കില്‍ തീരുമാനമാണ് തെറ്റായി പോയത്. തൊഴിലുണ്ടാകുന്ന കാലത്തോളം പണമുണ്ടാക്കാം, പക്ഷേ നമ്മുടെ ചിന്ത തെറ്റായി എന്ന് തോന്നുന്നതാണ് യഥാര്‍ഥ തോല്‍വി’. ഫഹദ് പറയുന്നു.