ചുംബന രംഗങ്ങളിലും പുകവലി രംഗങ്ങളിലും മേലില്‍ അഭിനയിക്കില്ല! അതിന് വ്യക്തമായ കാരണവുമുണ്ട്; ഫഹദ് ഫാസില്‍ പറയുന്നതിങ്ങനെ

അഭിനയ മികവുകൊണ്ട് ഏറെ കയ്യടികള്‍ വാങ്ങിക്കൂട്ടിയ വ്യക്തിയാണ് ഫഹദ് ഫാസില്‍. സമൂഹത്തില്‍ ചര്‍ച്ചയാവുന്ന പല വിഷയങ്ങളെ സംബന്ധിച്ചും അദ്ദേഹം കൈക്കൊള്ളുന്ന ബുദ്ധിപരമായ നിലപാടുകളും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്.

ഇപ്പോഴിതാ സിനിമയിലെ ചുംബനം എന്ന വിഷയത്തെപ്പറ്റി പ്രതികരണവുമായി ല ഫഹദ് ഫാസില്‍ രംഗത്തെത്തിയിരിക്കുന്നു. ഒരു അഭിനേതാവെന്ന നിലയില്‍ താന്‍ മനസിലാക്കിയ ചികാര്യങ്ങള്‍ അനുസരിച്ച് മേലില്‍ സിനിമയില്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു സ്വകാര്യ എഫ്. എം. റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ശ്രദ്ധിച്ചത് പ്രകാരം സിനിമയില്‍ ചുംബന രംഗങ്ങളുണ്ടെങ്കില്‍ ആളുകള്‍, സിനിമയിലെ മറ്റെല്ലാ നല്ല രംഗങ്ങളും മറന്ന് ആ ചുംബന രംഗത്തിലേയ്ക്ക് മാത്രമായി ഒതുങ്ങുമെന്നും അതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അത് വിവാദത്തിലാക്കുമെന്നും ഫഹദ് പറഞ്ഞു.

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാകുരിശ് എന്ന ചിത്രത്തില്‍ രമ്യാ നമ്പീശനൊപ്പമുള്ള ഫഹദിന്റെ ലിപ് ലോക്ക് സീനുകള്‍ വളരെ ചര്‍ച്ചയാവുകയും വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

ലിപ്ലോക്ക് രംഗങ്ങള്‍ നിര്‍ത്തുകയാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ലിപ്ലോക്ക് മാത്രമല്ല, പുകവലിയും താനിനി ചെയ്യുമെന്ന് തോന്നുന്നില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

ഇതൊന്നും ആരെയും സ്വാധീനിക്കാന്‍ വേണ്ടിയല്ലല്ലോ. ഒരു സിനിമ കണ്ടിട്ട് നാളെ മുതല്‍ നന്നായി ജീവിക്കാമെന്ന് ആരും തീരുമാനിക്കുമെന്ന് തോന്നുന്നില്ല. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യവും കൊടുക്കേണ്ട കാര്യമില്ല.

ഒരു സീനില്‍ ഒരു നടന്‍ വിവസ്ത്രനായി വന്നുനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയ്ക്കു വേണ്ടിയാണ്. അല്ലാതെ അയാളുടെ ലൈഫിലെ സ്റ്റേറ്റ്‌മെന്റ് ആയിട്ടൊന്നുമല്ല..

അവര്‍ വിശ്വസിക്കുന്ന ജോലി ചെയ്യുന്നതു കൊണ്ട് അതിനുള്ള ഗട്ട്‌സ് അവര്‍ക്കുണ്ടാകുന്നതാണ്.. സിനിമയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളിലും ശ്രദ്ധിക്കാതെ ആളുകളുടെ ശ്രദ്ധ ഇതിലേക്കാണ് കൂടുതല്‍ പോകുന്നത്. വരത്തനില്‍ പുക വലിക്കുന്ന രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം ഞാന്‍ അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ല.’- ഫഹദ് പറഞ്ഞു.

Related posts