നർത്തകൻ ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്ന് പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ.
ആലുവ യുസി കോളജിലെ വിദ്യാർഥികളോടാണ് ഫഹദ് നിലപാട് തുറന്നു പറഞ്ഞത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശത്തിന്റെ പ്രമോഷനെത്തിയതായിരുന്നു നടൻ. ആവേശം സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിലാണ് ഒരു വിദ്യാർഥിനി ഫഹദിനോട് ഈ വിഷയത്തെക്കുറിച്ച് ചോദിച്ചത്.
എന്റെ നിലപാട് ഞാൻ പറഞ്ഞേക്കാമെന്നും ഇനി ഇങ്ങനത്തെ ചോദ്യങ്ങൾ വേണ്ടെന്നും പറഞ്ഞാണ് ഫഹദ് സത്യഭാമ ചെയ്തതും പറഞ്ഞതും തെറ്റാണെന്ന് പ്രതികരിച്ചത്.
2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന് ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. രങ്കൻ എന്ന കഥാപാത്രമായാണ് സിനിമയിൽ ഫഹദ് എത്തുന്നത്.